/sathyam/media/media_files/2025/11/27/dharmendra-hema-malini-2025-11-27-14-09-05.jpg)
"എ​നി​ക്ക് എ​ല്ലാം ആ​യി​രു​ന്നു...' ധർമേന്ദ്രയുടെ വിയോഗശേഷം ഭര്യയും നടിയുമായ ഹേമമാലിനിയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്.
"പ​ങ്കാ​ളി, വ​ഴി​കാ​ട്ടി, സു​ഹൃ​ത്ത്..., അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ജീ​വി​ത​ത്തി​ൽ നി​ക​ത്താ​നാ​വാ​ത്ത ശൂ​ന്യ​ത സൃ​ഷ്ടി​ച്ചു...' ഹേ​മ​മാ​ലി​നി കൂ​ട്ടി​ച്ചേ​ർ​ത്തു.
/filters:format(webp)/sathyam/media/media_files/2025/11/27/hema-malini-2025-11-27-14-10-17.jpg)
സ്നേ​ഹ​നി​ധി​യാ​യ ഭ​ർ​ത്താ​വാ​യും മ​ക്ക​ളാ​യ ഇ​ഷ​യ്ക്കും അ​ഹാ​ന​യ്ക്കും പ്രി​യ​പ്പെ​ട്ട അ​ച്ഛ​നാ​യും കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ, ഊ​ഷ്മ​ള​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ധ​ർ​മേ​ന്ദ്ര​യെ​ന്നും ഹേ​മ​മാ​ലി​നി പ​റ​ഞ്ഞു. എക്സിലാണ് ഹേമമാലിനി കുറിച്ചത്.
"ധ​രം ജി... ​അ​ദ്ദേ​ഹം എ​ന്‍റെ എ​ല്ലാ​മാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​യാ​യ ഭ​ർ​ത്താ​വ്, ഇ​ഷ​യു​ടെ​യും അ​ഹാ​ന​യു​ടെ​യും ആ​രാ​ധ്യ​നാ​യ അ​ച്ഛ​ൻ, സു​ഹൃ​ത്ത്, ത​ത്ത്വ​ചി​ന്ത​ക​ൻ, വ​ഴി​കാ​ട്ടി, ക​വി- വാ​സ്ത​വ​ത്തി​ൽ, അ​ദ്ദേ​ഹം എ​നി​ക്ക് എ​ല്ലാ​മാ​യി​രു​ന്നു !
/filters:format(webp)/sathyam/media/media_files/2025/11/27/mema-malini-dharmendra-2-2025-11-27-14-11-58.jpg)
ജീവിതത്തിൽ ന​ല്ല​തും ചീ​ത്ത​യു​മാ​യ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളോ​ട് എ​പ്പോ​ഴും വാ​ത്സ​ല്യ​വും താ​ത്പ​ര്യ​വും പ്ര​ക​ടി​പ്പി​ച്ചു. അ​വ​രെ​യെ​ല്ലാം സ്നേ​ഹി​ച്ചു.
ഒ​രു സെ​ലി​ബ്രി​റ്റി എ​ന്ന നി​ല​യി​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ന​യം എ​ല്ലാ​വ​രി​ൽ​നി​ന്നും വ്യ​ത്യ​സ്ത​നാ​ക്കി. ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ എ​ന്നെ​ന്നേ​ക്കു​മാ​യി നി​ല​നി​ൽ​ക്കും.
എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ന​ഷ്ടം പ​റ​ഞ്ഞ​റി​യാ​ക്കാ​നാ​വി​ല്ല... സൃ​ഷ്ടി​ക്ക​പ്പെ​ട്ട ശൂ​ന്യ​ത എ​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കും...' ഹേ​മ​മാ​ലി​നി എ​ഴു​തി.
Dharam ji❤️
— Hema Malini (@dreamgirlhema) November 27, 2025
He was many things to me. Loving Husband, adoring Father of our two girls, Esha & Ahaana, Friend, Philosopher, Guide, Poet, my ‘go to’ person in all times of need - in fact, he was everything to me! And always has been through good times and bad. He endeared himself… pic.twitter.com/WVyncqlxK5
ഏ​റെ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട, ഗോ​സി​പ്പു​ക​ളി​ൽ നി​റ​ഞ്ഞ വി​വാ​ദബന്ധമായിരുന്നു ഹേ​മ​മാ​ലി​നി-​ധ​ർ​മേ​ന്ദ്ര പ്ര​ണ​യം. ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ്ര​ണ​യ​മാ​യി​രു​ന്നു താരങ്ങളുടേത്.
തും ​ഹ​സീ​ൻ മേം ​ജ​വാ​ൻ, സീ​ത ഔ​ർ ഗീ​ത, ഷോ​ലെ, ജു​ഗ്നു, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് അഭിനയിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/27/dharmendra-hema-malini-3-2025-11-27-14-15-00.jpg)
1970-ൽ ​തും ഹ​സീ​ൻ മേം ​ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വെ​ച്ചാ​ണ് ധ​ർ​മേ​ന്ദ്ര​യും ഹേ​മമാ​ലി​നി​യും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടുന്നത്.
ഈ ​സ​മ​യ​ത്ത് ധ​ർ​മേ​ന്ദ്ര പ്ര​കാ​ശ് കൗ​റി​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. നാ​ലു കു​ട്ടി​ക​ളുമുണ്ടായിരുന്നു. എ​ന്നി​രു​ന്നാ​ലും, ധ​ർ​മേ​ന്ദ്ര ഹേ​മമാ​ലി​നി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ൽ പ്രകാശ് കൗർ ത​ടസമായി നിന്നില്ല.
/filters:format(webp)/sathyam/media/media_files/2025/11/27/dharmendra-hema-malini-4-2025-11-27-14-17-09.jpg)
1980ൽ, ​ദ​മ്പ​തി​ക​ൾ പ​ര​സ്പ​രം വി​വാ​ഹം ക​ഴി​ക്കാ​ൻ ഇ​സ്‌ലാം മ​തം സ്വീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. അ​ക്കാ​ല​ത്തെ സി​നി​മാ മാ​സി​ക​ക​ൾ ഇത്തരത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. പി​ന്നീ​ട്, ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ധ​ർമേ​ന്ദ്ര ആ ​അ​വ​കാ​ശ​വാ​ദം നി​ഷേ​ധി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us