New Update
/sathyam/media/media_files/QGfRkfB1TxyuUihdKlCb.jpg)
നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗ ചികിത്സയ്‌ക്കായാണ് രജനികാന്തിനെ ചെന്നൈയിലെ
അപ്പോളോ ഗ്രീസ് റോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി താരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്.
Advertisment
ഇന്നലെ രാത്രിയോടെയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഉടൻ തന്നെ താരത്തിന് അടിയന്തര ചികിത്സ ഉറപ്പാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗ വിദഗ്ധൻ ഡോ. സായ് സതീഷിന്റെ മേൽനോട്ടത്തിൽ നാളെയായിരിക്കും ശസ്ത്രക്രിയ നടക്കുക.