പഠനം പൂർത്തിയായിട്ടും ജോലി ലഭിക്കാൻ ഏറെ ബുദ്ധുമുട്ടേണ്ടിവന്നെന്ന് നടൻ അമിതാഭ് ബച്ചൻ. ബിഗ് ബി അവതരപ്പിക്കുന്ന ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. പഠിച്ച കാര്യങ്ങളൊന്നും പിന്നീടുള്ള ജീവിതത്തിൽ പ്രയോജനപ്പെട്ടില്ലെന്നും പഠിച്ചതൊന്നും തനിക്ക് ഓർമയില്ലെന്നും ബച്ചൻ പറഞ്ഞു.
ബി.ടെക് എഞ്ചിനിയറിങ് ബിരുദധാരിയായ റിഷിയാണ് ഇത്തവണ ബച്ചന്റെ ഷോയിൽ എത്തിയത്. പഠിത്തം കഴിഞ്ഞെന്നും നിലവിൽ ജോലി അന്വേഷിക്കുകയാണന്നും റിഷി ബച്ചനോട് പറഞ്ഞു. ഇന്നത്തെ കാലത്ത് എഞ്ചിനീയർമാർക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന തരത്തിൽ റിഷി ബച്ചനോട് പറഞ്ഞു .ജോലി ഇല്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് അത് പഠിച്ചതെന്ന് മറു ചോദ്യം ചോദിച്ചുകൊണ്ടാണ് തന്റെ അനുഭവം ബിഗ് ബി വിവരിച്ചത്.
'ഞാൻ ബി.എ.സിയാണ് പഠിച്ചത്. എന്തു സംഭവക്കുമെന്ന് പോലും അറിയില്ലായിരുന്നു. പഠിത്തിന് ശേഷവും ഒന്നും അറിഞ്ഞില്ല, ഒന്നും സംഭവിച്ചതുമില്ല. ഞാൻ എവിടെയൊക്കെയോ പോയി. പക്ഷെ ബി.എസിയോ ഒന്നും പ്രയേജനപ്പെട്ടില്ല. ഇന്നുവരെ ഞാൻ പഠിച്ച ഒരു കാര്യവും എനിക്കറിയില്ല'- ബച്ചൻ പറഞ്ഞു.