New Update
/sathyam/media/media_files/P3fKCfIKnjDye9HFpQhw.jpg)
ബെംഗളുരു മദനായകനഹള്ളിയിലെ സിനിമാ സെറ്റില്‍ 30 അടി ഉയരത്തില്‍ നിന്നുവീണ് 24കാരനായ ലൈറ്റ് ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സിനിമ സംവിധായകനും നിര്‍മാതാവും നടനുമായ യോഗരാജ് ഭ്ട്ട് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Advertisment
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്ന് ആരോപിച്ച് മരിച്ച മോഹന്‍കുമാറിന്റെ സഹോദരന്‍ ശിവരാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. തുമക്കുരു സ്വദേശിയാണ് മരിച്ച മോഹന്‍കുമാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ മനോഹര്‍ എന്നിവരാണ് മറ്റു പ്രതികള്‍.