New Update
/sathyam/media/media_files/s1jv1vI7iFsMItfSEA9q.jpg)
പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 50 വയസ്സായിരുന്നു.
Advertisment
‘വലിയം’ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദില്ലി ബാബുവിന്‍റെ വിടവാങ്ങല്‍. മര​ഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ എന്നിവയാണ് അദ്ദേഹം നിർമ്മിച്ച പ്രധാന ചിത്രങ്ങൾ.
2015-ൽ ഉറുമീൻ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. ആക്‌സസ് ഫിലിം ഫാക്‌ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us