വരുന്നെടാ... 'ജനനായകന്‍'; വിജയ് ചിത്രത്തിന്റെ ഓഡിയോ റിലീസ് മലേഷ്യയില്‍, ഇളയദളപതിയുടെ അവസാനചിത്രം ഏറ്റെടുക്കാന്‍ ലക്ഷങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update
jananayakan

ഇളയദളപതിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ജനനായക'ന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ചലച്ചിത്രാസ്വാദകരുടെ സംസാരവിഷയം. 

Advertisment

ഇന്ത്യന്‍ സിനിമയിലെ ജനപ്രിയതാരമായ വിജയ് 'ജനനായക'നാകുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസി മലേഷ്യയിലാണ് നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 

പൊതു പ്രവര്‍ത്തനത്തിനുവേണ്ടി ജീവിതം മാറ്റിവച്ച താരത്തിന്റെ അവസാനചിത്രമായിരിക്കും 'ജനനായകന്‍' എന്നാണ് പ്രഖ്യാപനം. ഇളയദളപതിയുടെ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 27ന് മലേഷ്യയില്‍ നടക്കുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. മൂന്നു വര്‍ഷത്തിനുശേഷമാണ് മലേഷ്യയില്‍ വച്ച് വിജയ്‌യുടെ പരിപാടി നടക്കുന്നത്. 

ആരാധകരും ചലച്ചിത്രലോകവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടി ക്വാലാലംപുരിലെ ബുക്കിത് ജലീല്‍ സ്റ്റേഡിയത്തിലാണു നടക്കുക. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അണിയറക്കാര്‍ അറിയിച്ചു. 

'ജനനായക'ന്റെ സഹനിര്‍മാതാവ് ജഗദീഷ് പളനിസാമി ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പ് പങ്കുവച്ചു:  

'നന്‍ബന്‍' ഓഡിയോ ലോഞ്ചില്‍ ജനക്കൂട്ടത്തിനിടയില്‍ ഞാന്‍ അമ്പരന്നിരുന്ന ദിവസങ്ങള്‍ മുതല്‍, നിങ്ങള്‍ക്കായി എണ്ണമറ്റ ഓഡിയോ ലോഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്നതുവരെ, ഇപ്പോള്‍ നിങ്ങളുടെ 'ജനനായകന്‍' ഓഡിയോ ലോഞ്ച് വരെ... ഈ യാത്ര അസാധാരണമായിരുന്നു. 

മൂന്നുവര്‍ഷത്തിനുശേഷം, നാമെല്ലാവരും നമ്മുടെ ഹൃദയത്തോടു ചേര്‍ത്തുവച്ച നിമിഷം ഒടുവില്‍ ഇതാ എത്തിയിരിക്കുന്നു. എനിക്കും-മറ്റെല്ലാവര്‍ക്കും-ഇത് വെറുമൊരു ഓഡിയോ ലോഞ്ച് അല്ല. ഇതൊരു വികാരമാണ്...' 

ഓഡിയോ ലോഞ്ചിനു ഹരം പകരാനായി നിര്‍മാതാക്കള്‍ മനോഹരമായി തയാറാക്കിയ ഒരു വീഡിയോ മൊണ്ടാഷ് പുറത്തിറക്കി. 

ഖുഷി, ഗില്ലി, പോക്കിരി, വേട്ടൈക്കരന്‍, തുപ്പാക്കി, തെറി, മെര്‍സല്‍, ബിഗില്‍, മാസ്റ്റര്‍, ലിയോ എന്നീ ചിത്രത്തിലെ വിജയ്യുടെ ഏറ്റവും ആവേശഭരിതമായ സീനുകളുടെ ഭാഗങ്ങളാണ് മൊണ്ടാഷില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Advertisment