/sathyam/media/media_files/2025/10/24/01-2025-10-24-21-12-38.jpg)
ബോളിവുഡ് സൂപ്പര്‍നായികമാരായ കജോളും ട്വിങ്കിള്‍ ഖന്നയും അവതരിപ്പിക്കുന്ന ടു മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന ടോക്ക് ഷോയില്‍ ബോളിവുഡ് യുവറാണി ജാന്‍വി കപുര്‍ തനിക്കെതിരെ 'സ്വയം പ്രഖ്യാപിത ഡോക്ടര്‍മാര്‍' നടത്തുന്ന ഗോസിപ്പുകളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/24/2-2025-10-24-21-13-10.jpg)
ചുണ്ടിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ 'ബഫലോപ്ലാസ്റ്റി' ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നാണ് ഇക്കൂട്ടര്‍ നടത്തിയ പ്രചരണം. തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥയെ ചോദ്യം ചെയ്യുകയും ഇത്തരമൊരു ശസ്ത്രക്രിയ താന്‍ നടത്തിയിട്ടില്ലെന്നും ജാന്‍വി തുറന്നുപറഞ്ഞു.
താന്‍ 'ബഫലോപ്ലാസ്റ്റി'ക്കു വിധേയയാകുന്നതു കാണിക്കുന്ന, 'സ്വയം പ്രഖ്യാപിത ഡോക്ടര്‍മാര്‍' പ്രചരിപ്പിക്കന്ന വീഡിയോ വ്യാജമാണെന്നും താരം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/24/kajol-2025-10-24-21-13-50.jpg)
മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള അകലം (ഫില്‍ട്രം) കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള സൗന്ദര്യവര്‍ധക ശസ്ത്രക്രിയയാണ് 'ബഫലോപ്ലാസ്റ്റി'. ചിലപ്പോള്‍ 'ബുള്‍ഹോണ്‍ ലിപ് ലിഫ്റ്റ്' എന്നും ഈ ചികിത്സാരീതി അറിയപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/10/24/janvi-2025-10-24-21-14-29.jpg)
മൂക്കിന് തൊട്ടുതാഴെയുള്ള നേര്‍ത്ത ചര്‍മം നീക്കം ചെയ്ത ശേഷം മുകളിലെ ചുണ്ട് ചെറുതായി ഉയര്‍ത്തിയാണ് ഇതു ചെയ്യുന്നത്. മനോഹരമായ ചൊടികള്‍ 'ബഫലോപ്ലാസ്റ്റി'യിലൂടെ സാധ്യമാക്കാനാകും.
/filters:format(webp)/sathyam/media/media_files/2025/10/24/4-2025-10-24-21-16-18.jpg)
സാധാരണയായി ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയാണ് സര്‍ജറി നടത്തുന്നത്. സര്‍ജറിക്കുശേഷം രണ്ടാഴ്ച വരെ വിശ്രമവും മെഡിക്കല്‍ ശ്രദ്ധയും ആവശ്യമാണ്.
കോസ്‌മെറ്റിക് സര്‍ജറിയില്‍ ഇതൊരു മുഖ്യധാരാ പദമല്ലെങ്കിലും, വിവിധ രൂപത്തിലുള്ള 'ലിപ് ലിഫ്റ്റ്' സര്‍ജറികളില്‍ ഇതും ഉള്‍പ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/10/24/5-2025-10-24-21-15-22.jpg)
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന യാഥാര്‍ഥ്യമല്ലാത്ത സൗന്ദര്യമാനദണ്ഡങ്ങള്‍ പാലിക്കാന്‍ യുവാക്കള്‍ക്കുമേല്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തെയാണ് ജാന്‍വിയുടെ പ്രതികരണം എടുത്തുകാണിക്കുന്നത്.
സൗന്ദര്യവര്‍ധക ചികിത്സകളില്‍ അവബോധം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും താരം ഊന്നിപ്പറഞ്ഞു.
''പെണ്‍കുട്ടികള്‍ ഇതുപോലുള്ള വീഡിയോ കാണുകയും സുരക്ഷിതമല്ലാത്ത എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്താല്‍, അത് എക്കാലത്തെയും മോശമായ അനുഭവമായിരിക്കും...'' ജാന്‍വി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/24/01-2025-10-24-21-12-38.jpg)
ട്രെന്‍ഡുകള്‍, പ്രത്യേകിച്ച് മെഡിക്കല്‍ ട്രെന്‍ഡുകള്‍ സൂഷ്മമായി മനസിലാക്കണമെന്നും വ്യാജവാര്‍ത്തകളെ തിരിച്ചറിയണമെന്നും സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളുടെ ഗുണദോഷങ്ങള്‍ മനസിലാക്കണമെന്നും ജാന്‍വി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us