46 വർഷത്തിനുശേഷം ര​ജ​നി-​ക​മ​ൽ ചി​ത്രം... "ത​ലൈ​വ​ർ 173'; സി​ബി ച​ക്ര​വ​ർ​ത്തി സംവിധാനം ചെയ്യും... പ്രഖ്യാപിച്ച് രാജ്കമൽ ഫിലിംസ്

author-image
ഫിലിം ഡസ്ക്
New Update
kamal hasan rajani kanth sibi chakravarthy

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ലോ​ക​വും സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നി​കാ​ന്തി​ന്‍റെ​യും ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ​യും ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് "ത​ലൈ​വ​ർ 173'. 

Advertisment

ദു​ബാ​യി​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ച ദി​വ​സം മു​ത​ൽ ആ​രാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ച​ർ​ച്ച. 

46 വ​ർ​ഷ​ത്തി​നു​ശേ​ഷം ര​ജ​നി​കാ​ന്ത്-​ക​മ​ൽ​ഹാ​സ​ൻ ഒ​ന്നി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സി​ബി ച​ക്ര​വ​ർ​ത്തി ആ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത. 

ഇ​രു സൂ​പ്പ​ർ​താ​ര​ങ്ങ​ളെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്ത സു​ന്ദ​ർ സി ​ആ​യി​രി​ക്കും സം​വി​ധാ​യ​ക​നെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന വാ​ർ​ത്ത. 

സു​ന്ദ​ർ സി ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വ​ന്നെ​ങ്കി​ലും പ്ര​രാം​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ പി​ന്മാ​റു​ക​യാ​യി​രു​ന്നു. ത​ന്‍റെ പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ച് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പും സു​ന്ദ​ർ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.  

സു​ന്ദ​റി​ന്‍റെ പി​ന്മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​രു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും ആ​രെ​യും തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. ഒ​രു​ഘ​ട്ട​ത്തി​ൽ ധ​നു​ഷ് ആ‍​യി​രി​ക്കും സം​വി​ധാ​യ​ക​ൻ എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 

thalaivar 173

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​രാ​യ രാം​കു​മാ​ർ ബാ​ല​കൃ​ഷ്ണ​ൻ, നി​തി​ല​ൻ സ്വാ​മി​നാ​ഥ​ൻ, പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. 

ഇ​തി​നി​ടെ​യി​ലാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ നി​ർ​മാ​ണ​ക്ക​ന്പ​നി രാ​ജ്ക​മ​ൽ ഫി​ലിം​സ് ത​ലൈ​വ​ർ 173-ന്‍റെ സം​വി​ധാ​യ​ക​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.  

2022ൽ ​പു​റ​ത്ത​റി​ങ്ങി​യ ഡോ​ൺ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സി​ബി ച​ക്ര​വ​ർ​ത്തി​യാ​ണ് ഇ​നി ത​ലൈ​വ​രു​ടെ തേ​രി​ന്‍റെ സാ​ര​ഥി. 

"ഓ​രോ കു​ടും​ബ​ത്തി​നും ഒ​രു നാ​യ​ക​നു​ണ്ട്...' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ സം​വി​ധാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ചു​ള്ള പോ​സ്റ്റ​ർ അ​ണി​യ​റ​ക്കാ​ർ പ​ങ്കു​വ​ച്ച​ത്. 

പ്ര​ഖ്യാ​പ​നം ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത​ത്. സി​ബി​യു​ടെ ഇ​തി​നു​മു​ന്പു​ള്ള ചി​ത്രം ഡോ​ൺ വ​മ്പന്‍ ഹി​റ്റ് ആ​യി​രു​ന്നു. 

ത​ലൈ​വ​ർ 173-ന്‍റെ സം​ഗീ​തം അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ നി​ർ​വ​ഹി​ക്കും. റെ​ഡ് ജ​യ​ന്‍റ്  മൂ​വീ​സ് ആ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. 

ക​മ​ൽ ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 44 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ആ​ർ മ​ഹേ​ന്ദ്ര​നൊ​പ്പം ചേ​ർ​ന്നാ​ണ് ക​മ​ൽ ഹാ​സ​ൻ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.  

ആ​ദ്യ​മാ​യാ​ണ് ക​മ​ൽ ഹാ​സ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന​ത്. ഇ​പ്പോ​ൾ നെ​ൽ​സ​ൺ ഒ​രു​ക്കു​ന്ന ജ​യി​ല​ർ 2 ൽ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ര​ജ​നി​കാ​ന്ത്.  ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ത​ലൈ​വ​ർ 173-ന്‍റെ ഭാ​ഗ​മാ​കും.

Advertisment