ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് വിടുമെന്ന് സൂചിപ്പിച്ച് നടി കങ്കണ റണാവത്ത്. ഹിന്ദി സിനിമാ മേഖല കള്ളമാണെന്ന് കരുതുന്നതിനാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് മാറുമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ പറഞ്ഞത്.
മാണ്ഡി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബോളിവുഡ് വിടുമോയെന്ന ചോദ്യത്തിന് 'യെസ്' എന്നായിരുന്നു താരത്തിന്റെ മറുപടി. സിനിമാലോകം നുണയാണ്. അവിടെയുള്ളതെല്ലാം വ്യാജമാണെന്നും കങ്കണ പറഞ്ഞു.
അവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിതെന്നും കങ്കണ പ്രതികരിച്ചു.