ഭൂമിയില്‍ കിലോമീറ്ററുകളോളം വിള്ളല്‍ വീഴുന്നു.. ആളുകളെ ഒഴിപ്പിച്ചു, ഭൂമിയില്‍ വിള്ളല്‍ വീഴുന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിശോധന

ഒക്ടോബര്‍ 1 നാണ് കപില്‍ധര്‍വാഡിയില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവ വലുതാവുകയായിരുന്നു

New Update
LAND

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കപില്‍ധര്‍വാഡി ഗ്രാമത്തില്‍ ജനവാസത്തിന് ഭീഷണിയാകും വിധം ഭൂമി വിണ്ടുകീറുന്നു. 

Advertisment

ഛത്രപതി സംഭാജിനഗര്‍ എന്ന ഔറംഗാബാദില്‍ നിന്നും ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് സംഭവം.

പ്രശസ്തമായ കപില്‍ധര്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ നിന്നും 400 ഓളം പേരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LAND-CRACK

ഭൂമിയില്‍ വിള്ളല്‍ വീഴുന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രദേശത്ത് പരിശോധന നടത്തി.

 ഒക്ടോബര്‍ 1 നാണ് കപില്‍ധര്‍വാഡിയില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇവ വലുതാവുകയായിരുന്നു.

അപകടം ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ വിവേക് ജോണ്‍സണ്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

 പ്രദേശത്തെ മന്മഥ് സ്വാമി ക്ഷേത്രത്തിലെ അഗതി മന്ദിരത്തിലേക്കാണ് നിലവില്‍ ജനങ്ങളെ മാറ്റിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisment