/sathyam/media/media_files/2025/08/03/untitledindia-usmadhan-bob-2025-08-03-12-58-15.jpg)
ഡല്‍ഹി: പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അന്ത്യം. കുറേ നാളായി കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരിന്നു അദ്ദേഹം.
മകന്‍ അര്‍ച്ചിത്ത് ആണ് മരണവിവരം പുറത്തുവിട്ടത്. വിവിധ ഭാഷകളിലായി 600-ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമകളില്‍ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ താരം കോമഡി ഷോകളില്‍ വിധികര്‍ത്താവായി എത്താറുണ്ട്. മലയാളത്തില്‍ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളില്‍ അഭിനയിച്ചു. എസ് കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്.
അഭിനയത്തിനപ്പുറം ഒരു സംഗീതജ്ഞനായും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മദന്‍. യമന്‍ കട്ടലൈ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
കമല്‍ഹാസന്‍, രജനീകാന്ത്, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ മുന്‍നിര നടന്മാരോടൊപ്പം അദ്ദേഹം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടു. ഹാസ്യാഭിനയത്തില്‍ തന്റേതായ ശൈലി ഉണ്ടായിരുന്ന മദന് പുന്നഗൈ മന്നന്‍ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു.