Advertisment

മുൻകൂർ പണം വാങ്ങി, കൊറോണ കുമാറിൽ നിന്ന് പിന്മാറി; നടൻ ചിമ്പുവിനെതിരെ പരാതി

author-image
മൂവി ഡസ്ക്
New Update
simbu.jpg

തമിഴ് സൂപ്പർതാരം ചിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലാണ് നിർമാതാവ് പരാതി നൽകിയത്. കൊറോണ കുമാർ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ചിമ്പു മുൻകൂർ പണം കൈപ്പറ്റിയ ശേഷം പിന്മാറിയെന്നാണ് ഇഷാരി ഗണേഷിന്റെ ആരോപണം.

Advertisment

വാങ്ങിയ പണം തിരികെ നൽകുകയോ അതേ പ്രൊഡക്ഷന്റെ സിനിമയിൽ അഭിനയിക്കുകയോ ചെയ്യുന്നത് വരെ ചിമ്പു മറ്റ് ചിത്രങ്ങളിൽ അഭിനയിക്കുന്നത് തടയണമെന്നും നിർമ്മാതാവിന്റെ പരാതിയിൽ പറയുന്നു. കുറച്ചുനാളായി ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.

ചിമ്പുവിന്റെതായി ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വർഷങ്ങൾക്ക് ശേഷം മണിരത്‌നവും കമൽ ഹാസനും ഒരുമിക്കുന്ന തഗ്ഗ് ലൈഫിലും ചിമ്പു അഭിനയിക്കുന്നുണ്ട്. ദേശിങ്കു പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിമ്പു അടുത്തതായി അഭിനയിക്കുക.

Advertisment