New Update
/sathyam/media/media_files/4GfJdaMe59AllnxO7MQF.jpg)
ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപിന് എതിരെയുള്ള നടി പായലിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സൗത്ത് ഇന്ത്യയിലെ പല സംവിധായകരോടൊപ്പം പ്രവർത്തിച്ചപ്പോഴും തനിക്ക് ഇത്തരം ഒരു അനുഭവമുണ്ടായിട്ടില്ല എന്നും എന്നാൽ വെറും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ സംവിധായകൻ തന്നെ പീഡിപ്പിച്ചു എന്നുമാണ് പായൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Advertisment
സിനിമ ഇൻഡസ്ട്രിയയിലെ തന്നെ രണ്ട് ദേശീയ അവാർഡ് ജേതാക്കളായ സംവിധായകർക്കൊപ്പവും മറ്റു സംവിധായകർക്കൊപ്പവും താൻ പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഒരാൾ പോലും തന്നെ മോശമായി സ്പർശിക്കുക ചെയ്തിട്ടില്ല. പക്ഷേ ബോളിവുഡിൽ താൻ അനുരാഗിന് ഒപ്പം പ്രവർത്തിച്ചില്ലെങ്കിലും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ തന്നെ അയാൾ തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് നടി ആരോപിക്കുന്നത്. താനെന്തിനാണ് നിശബ്ദ ആയിരിക്കുന്നത് എന്നും താരം ചോദിക്കുന്നുണ്ട്.