എന്തുകൊണ്ട് സ്വന്തം ഗ്ലാമറസ് ചിത്രങ്ങൾ വിറ്റ് ജീവിക്കുന്നു? പലരുടെയും തനിനിറം മനസിലായത് രാത്രിയുള്ള ഫോൺ വിളികളിൽ: കിരൺ റാത്തോഡ്

author-image
മൂവി ഡസ്ക്
New Update
തെന്നിന്ത്യയിൽ ജെമിനിയിലൂ‌ടെ ഞാൻ താരമായി. പിന്നീട് കാമുകനെ വിവാഹം കഴിക്കാനാ​ഗ്രഹിച്ച ഞാൻ സിനിമകൾ വേണ്ടെന്ന് വെച്ചു. അജിത്തിനൊപ്പമുള്ള അവസരം പോലും നിരസിച്ചു. എന്നാൽ അതൊരു ‌ടോക്സിക്ക് റിലേഷൻഷിപ്പാണെന്ന് ഞാൻ മനസിലാക്കി. ആ ബന്ധത്തിൽ നിന്ന് പുറത്ത് വന്ന് ചെന്നെെയിലേക്ക് വീണ്ടും തിരിച്ചെത്തി. ആ സമയത്ത് ഈ ഇൻഡസ്ട്രിയിൽ നമുക്ക് സുഹൃത്തുക്കളായി ആരും ഇല്ലെന്ന് മനസിലാക്കി. ഉള്ളവർ മുതലെ‌ടുത്തു. വർക്ക് തരാമെന്ന് പറഞ്ഞ് രാത്രിയിൽ വിളിക്കും. അവരുടെ തനിനിറം അപ്പോഴാണ് മനസിലാവുകയെന്നും കിരൺ റാത്തോഡ് തുറന്ന് പറഞ്ഞു. താൻ വിവാഹിതയാണെന്നും അമ്മയാണെന്നും ​ഗോസിപ്പുകൾ വന്നു. ​ഗോസിപ്പുകളൊന്നും ആദ്യം കാര്യമാക്കിയിരുന്നില്ല.

താണ്ഡവം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് കിരൺ റാത്തോഡ്. കുറഞ്ഞ സിനിമകളെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും നിരവധി ആരാധകർ താരത്തിനുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സിനിമയിൽ നിന്നും വിട്ടു നിന്ന കിരൺ റാത്തോഡ് പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് മുഖ്യധാരയിലേക്ക് കടന്നുവന്നത്.

Advertisment

വലിയ വിവാദത്തോടെയാണ് കിരൺ റാത്തോഡ് കൊവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ സജീവമായത്. സ്വന്തം ​​ഗ്ലാമറസ് ഫോട്ടകൾക്കും വീഡിയോകൾക്കുമായി ഒരു അപ്ലിക്കേഷൻ തുടങ്ങിയാണ് നടി അക്കാലത്ത് ഉപജീവനമാർഗം കണ്ടെത്തിയത്. തുടർന്ന് താരത്തിന് നേരെ വ്യാപക അധിക്ഷേപങ്ങൾ ഉടലെടുക്കുകയും, നിരന്തരമായി സൈബർ ഇടങ്ങളിൽ നടി വേട്ടയാടപ്പെടുകയും ചെയ്തു. ഇപ്പോഴിതാ സംഭവങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കിരൺ റാത്തോഡ്. 

കൊവിഡ് സമയത്താണ് ഇതെല്ലം തുടങ്ങിയത്. അതൊരു ആപ്പ് ആണ്. ഇഷ്ടപ്പെട്ട താരത്തോടൊപ്പം സംസാരിക്കാൻ കുറച്ചധികം പണം ചെലവഴിക്കണം. ആരാധകരുമായി ഇടപഴകാനുള്ള അവസരമാണത്. അതോടൊപ്പം പണമുണ്ടാക്കാനും സാധിക്കും. കൊവിഡ് സമയത്ത് വർക്കുകളൊന്നും ഇല്ലാതായി. ഞാൻ ​ഗ്ലാമർ ക്യൂനാണ്, ഒടുവിൽ ബിക്കിനിയിലുള്ള ഫോ‌ട്ടോ വിൽക്കാമെന്ന് തീരുമാനിച്ചു.