Advertisment

‘ഈ രോഗം ഒരു ശാപമല്ല നിമിത്തം മാത്രം’, ക്യാൻസറിൽ നിന്നും ജീവിതത്തിന്റെ പുതിയ സ്വപ്നങ്ങളിലേക്ക് നടന്ന നാളുകളെ കുറിച്ച് മനീഷ കൊയ്‌രാള

author-image
മൂവി ഡസ്ക്
New Update
maneesha.jpg

വർഷങ്ങളായി ക്യാന്സറിനെതിരെയുള്ള പോരാട്ടത്തിലാണ് നടി മനീഷ കൊയ്‌രാള. താൻ കടന്നുപോയ നിമിഷങ്ങളെ കുറിച്ചും മറ്റും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുക പതിവായിരുന്നു. ഇപ്പോഴിതാ ഒടുവിൽ താൻ ക്യാൻസറിനെ അതിജീവിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്ത പത്തുവർഷമോ, അഞ്ചുവർഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും ഭയമായിരുന്നുവെന്നും എന്നാൽ ഇന്ന് താൻ ഈ രോഗത്തെ ഒരു ശാപമായല്ല ഒരു നിമിത്തമായാണ് കാണുന്നതിനും മനീഷ പറഞ്ഞു.

Advertisment

ക്യാൻസറാണെന്ന് അറിഞ്ഞപ്പോൾ മുതൽ, അർബുദത്തിന്റെ വൈകിയ സ്റ്റേജിലും അതിജീവിച്ചുവന്നവരെക്കുറിച്ചുൾപ്പെടെയുള്ള പ്രചോദനാത്മകമായ വാർത്തകൾ പരതുമായിരുന്നു. പക്ഷേ ഒരുപാടു പരതിയെങ്കിലും തനിക്കത് കണ്ടെത്താനായില്ല, പകരം വിഷമിപ്പിക്കുന്ന കഥകൾ എപ്പോഴും കാണുകയും ചെയ്തു. എവിടെപ്പോയാലും അവിടെ ഒരു നിരാശയോ വിഷമിപ്പിക്കുന്ന കഥയോ ഉണ്ടാകും. അർബുദ​ത്തിനുശേഷം ജീവിച്ചിരിക്കുന്നവരേക്കുറിച്ച് അധികം കഥകൾ കാണുകയുമില്ല. അങ്ങനെയാണ് തനിക്കൊരു രണ്ടാംജന്മം ലഭിക്കുകയാണെങ്കിൽ ലോകത്തോട് തന്റെ കഥയേക്കുറിച്ച് പറയുമെന്ന് തീരുമാനിച്ചത്.

കാൻസർ വന്നാൽ ജീവിതം അവസാനിക്കില്ലെന്ന് പറയുകയായിരുന്നു ലക്ഷ്യം. കാൻസർ സ്ഥിരീകരണത്തിനുശേഷവും നന്നായി ജീവിക്കുന്ന തന്റെ ജീവിതം ഒരു ഉദാഹരണമാകണമെന്നും കരുതിയിരുന്നുവെന്ന മനീഷ പറയുന്നു. അതിജീവനത്തിനുശേഷം താൻ കടന്നുപോയ മാനസികാഘാതത്തേക്കുറിച്ചും പങ്കുവെച്ചിരുന്നു. കാൻസർ അതിജീവനം നല്ലൊരു അനുഭവമായിരുന്നു എന്നല്ല പറയുന്നത്, അത് മാനസികാഘാതം ഉണ്ടാക്കിയ കാര്യം തന്നെയാണ്. പക്ഷേ താൻ അതിനുശേഷം നന്നായി ജീവിക്കുന്നു എന്നതാണ് പ്രധാനം. ആർക്കും ഇതുപോലെ ജീവിക്കാനാവും എന്നാണ് അതിനർത്ഥം.

വിശ്വാസം ഉണ്ടായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നതായിരുന്നു തന്നെ മുന്നോട്ടുകൊണ്ടുപോയ ഘടകങ്ങൾ. നല്ല ‍ഡോക്ടറെ കണ്ടെത്തുകയും ശരിയായ കാര്യങ്ങൾ ചെയ്യുകയും വേണം. നിങ്ങളെ താഴ്ത്തിക്കെട്ടുന്ന ആളുകൾക്കൊപ്പം ആകാതിരിക്കുക. അത് കാൻസറെന്നല്ല, സമ്പത്തിക പ്രതിസന്ധിയോ, ബന്ധങ്ങളിലെ പ്രതിസന്ധിയോ, ജോലിയിലെ ബുദ്ധിമുട്ടുകളോ ആണെങ്കിൽപ്പോലും.

Advertisment