‘ഒരുപാട് തവളകളെ തന്റെ രാജകുമാരനെ കണ്ടെത്തുന്നതിന് മുന്‍പ് ചുംബിക്കേണ്ടി വന്നു’: താപ്‍സി പന്നു

author-image
മൂവി ഡസ്ക്
New Update
tapseepannu.jpg

ബോളിവുഡ് നടി താപ്‌സി പന്നുവിന്റെ വിവാഹത്തതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ തന്റെ രാജകുമാരനെ കണ്ടെത്തിയതിനെ കുറിച്ച് താരം നടത്തിയ പരാമർശമാണ് വൈറൽ ആകുന്നത്. വരൻ ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ്. പത്ത് വര്‍ഷത്തില്‍ അധികമായി ഇവർ പ്രണയത്തിലായിരുന്നു. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുന്നത്. ഒരുപാട് തവളകളെ തന്റെ രാജകുമാരനെ കണ്ടെത്തുന്നതിനു മുന്‍പ് ചുംബിക്കേണ്ടതായി വന്നു എന്ന് താപ്‌സി പന്നു പറഞ്ഞു.

Advertisment

പക്വത കൈവരിക്കുകയും കരിയറില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്തതോടെ തനിക്ക് വേണ്ടത് ഒരു ആണ്‍കുട്ടിയെയല്ല ഒരു പുരുഷനെയാണ് എന്നും താരം പറഞ്ഞു. ആൺകുട്ടിയും പുരുഷനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഒരു ബന്ധത്തില്‍ ആഗ്രഹിച്ച സുരക്ഷിതത്വവും സ്ഥിരതയും നല്‍കാന്‍ പക്വതയുള്ള ഒരു വ്യക്തിക്ക് മാത്രമേ കഴിയൂ എന്നും താപ്‍സി കൂട്ടിച്ചേർത്തു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വൈകാരികമായി വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ വിസമ്മതിച്ചു. ഒരു ആണ്‍കുട്ടിയെ അല്ല പുരുഷനെയാണ് വേണ്ടത് എന്നത് ഉറച്ച തീരുമാനമായിരുന്നു. താപ്‌സി വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും താരം നല്ല മറുപടി കൊടുത്തു. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ല എന്നും വിവാഹം പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ അത് സ്വന്തം താല്‍പ്പര്യത്തിലായിരിക്കും എന്നും താപ്‍സി പറഞ്ഞു.

Advertisment