ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല. ദയവായി നിങ്ങളുടെ സ്നേഹം ഈ തരത്തിൽ കാണിക്കരുത്, മരണപ്പെട്ട ആരാധകരുടെ കുടുംബത്തെ കാണാൻ വീട്ടിലെത്തി യഷ്

author-image
മൂവി ഡസ്ക്
New Update
yash nenee.jpg

നടന്റെ യഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലക്സ് കെട്ടുന്നതിനിടയിൽ അപകടത്തിൽപെട്ട് മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം. അനുശോചനമറിയിച്ച യഷ് തന്നോട് സ്നേഹം പ്രകടിപ്പിക്കേണ്ട രീതി ഇതായിരുന്നില്ല എന്നും പറഞ്ഞു. നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങൾ എന്നെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ഈ ജന്മദിനത്തിൽ എന്നെ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്, യഷ് പറഞ്ഞു.

'ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല. ദയവായി നിങ്ങളുടെ സ്നേഹം ഈ തരത്തിൽ കാണിക്കരുത്. വലിയ ബാനറുകൾ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെൽഫികൾ എടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകർക്കും ആരാധകർക്കും വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ജീവിതത്തിൽ നിങ്ങൾ ഉയരങ്ങളിലെത്താൻ ശ്രമിക്കുക', നടൻ വ്യക്തമാക്കി.

Advertisment