ശ്രീവിദ്യ കാമുകിയായിരുന്നു, അവസാനം വരെയും മറക്കാൻ പറ്റാതെ സ്നേഹം ഉണ്ടായിരുന്നു, കമൽ ഹാസൻ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞത്

author-image
മൂവി ഡസ്ക്
New Update
srividyaandkamal-1704165073.webp

കമൽ ഹാസൻ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു. ആത്മസുഹൃത്താണോ എന്ന് ചോദിച്ചപ്പാേൾ സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ലെന്ന് കമൽ മറുപടി നൽകി. ഈ സിനിമയിലെ കഥാപാത്രങ്ങളെ പോലെ പ്രണയത്തിലായതാണോ എന്നറിയില്ല. പക്ഷെ അവസാനം വരെയും മറക്കാൻ പറ്റാതെ ഇരുവർക്കുമിടയിൽ ആ സ്നേഹം ഉണ്ടായിരുന്നു.

Advertisment

അത് കല്യാണത്തിൽ എത്തേണ്ട ആവശ്യമില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി. കമലിന്റെ പഴയ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ നിരവധി പേരാണ് കമന്റുകളുമായി വന്നത്. കമൽ മറ്റാരേക്കാളും കൂടുതൽ ശ്രീവിദ്യയെ സ്നേഹിച്ചിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ചിലർ കമൽ ഹാസനെ കുറ്റപ്പെടുത്തുകയാണുണ്ടായത്. കമൽ ഹാസൻ ശ്രീവിദ്യയോ‌ട് ആത്മാർത്ഥത കാണിച്ചിട്ടില്ല, അവസാനം വരെയും ശ്രീവിദ്യയാണ് കമലിനെ സ്നേഹിച്ചതെന്ന് ഇവർ കമന്റ് ചെയ്തു.

Advertisment