ആനയുടെ ഇടി കൊണ്ട് കിടക്കുമ്പോൾ തന്നെ ചിലർ മോശമായ രീതിയിൽ സ്പർശിച്ചു, എടുത്തുകൊണ്ടു പോയായാൾ എന്റെ നെഞ്ചത്ത് കൈവെച്ച് ആസ്വദിക്കുകയായിരുന്നു, നടിയുടെ വെളിപ്പെടുത്തൽ

author-image
മൂവി ഡസ്ക്
New Update
sandhya2-1704815445.webp

ഷൂട്ടിനിടെ ആനയുടെ ഇടി കൊണ്ട് കിടക്കുമ്പോൾ തന്നെ ചിലർ മോശമായ രീതിയിൽ സ്പർശിച്ചുവെന്ന് വെളിപ്പെടുത്തി സന്ധ്യ ഗർലമുടി.
2006 ൽ ഞങ്ങൾ കുമ്പകോണത്ത് ചെല്ലമെടി നീ എന്ന സീരിയലിന്റെ ടൈറ്റിൽ ഗാനം ഷൂട്ട് ചെയ്യുകയായിരുന്നു. കോവിലെ ആനയും പാട്ടിലുണ്ടായിരുന്നു. പെട്ടെന്ന് ആ ആന എന്നെ ഇടിച്ചിട്ടു. അതുവരെ യാതൊരു ദേഷ്യവും കാണിക്കാതിരുന്ന ആനയായിരുന്നു. ആനയുടെ ഇടിയിൽ വീണ എനിക്ക് ഏഴിടത്താണ് ഒടിവും ചതവുമുണ്ടായത്. സാരമായ പരുക്ക് തന്നെ പറ്റിയിരുന്നു. ഞാൻ ബോധം കെട്ട് വീഴുകയായിരുന്നു. മരിക്കാതെ രക്ഷപ്പെട്ടത് തന്നെ വലിയ കാര്യമാണ്. 

Advertisment

ഞാൻ കരുതിയത് ആന അതിന്റെ കാലെടുത്ത് എന്റെ ദേഹത്ത് വച്ചതാണെന്നായിരുന്നു. പക്ഷെ തുമ്പിക്കൈ കൊണ്ട് ഇടിച്ചിടുകയാണ് ചെയ്തത്. എനിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിച്ചിരുന്നില്ല. എല്ലാവരും ചേർന്നാണ് എന്നെ എടുത്തു കൊണ്ടു പോയത്. എല്ലാവരും ഡാൻസേഴ്സായിരുന്നു. അന്നത്തെ നിർമ്മാതാവ് ഇപ്പോഴില്ല. അവർ എന്നെ നന്നായി തന്നെയാണ് നോക്കിയത്. പക്ഷെ അന്ന് എന്നെ എടുത്തു കൊണ്ട് പോയത് പുരുഷന്മാരായ ഡാൻസർമാരായിരുന്നു. അതിലൊരാൾ അയാളുടെ കൈ എന്റെ നെഞ്ചത്ത് വച്ച് ആസ്വദിക്കുകയായിരുന്നു. 

Advertisment