തൻ്റെ എല്ലാ സുഹൃത്തുക്കൾക്ക് ഒപ്പവും തൻ്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് സോനം കപൂർ, നാണം കെട്ട് തലതാഴ്ത്തി അർജുൻ കപൂർ

author-image
മൂവി ഡസ്ക്
New Update
sonam arjunnn.jpg

കോഫി വിത്ത് കരൺ എന്ന പ്രോ​ഗ്രാമിൽ പങ്കെടുത്തപ്പോൾ സോനം കപൂർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സോനത്തിൻ്റെ മുൻ കാമുകനായ രൺബീർ കപൂർ ആണ് ഏറ്റവും കൂടുതലായി താരത്തിൻ്റെ തുറന്നുപറച്ചിൽ കൊണ്ട് വിവാദങ്ങൾക്ക് ഇരയായത്. സോനം കപൂറും അർജുൻ കപൂറും ഒന്നിച്ചായിരുന്നു കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.

Advertisment

അവിടെ വെച്ചുള്ള ഇവരുടെ പല തുറന്നുപറച്ചിലുകളും വിവാദങ്ങൾക്ക് ഇടയായി. സോനം പരിപാടിക്കിടെ തൻ്റെ സഹോദരന്മാരെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വിവാദം ആയത്. നടി പറഞ്ഞത് തൻ്റെ എല്ലാ സുഹൃത്തുക്കൾക്ക് ഒപ്പവും തൻ്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്നാണ്.

പരിപാടിക്കിടെ തൻ്റെ സഹോദരന്മാരുടെ മോശം പ്രവർത്തികൾ സോനം വിളിച്ചുപറയുമ്പോൾ അടുത്തിരുന്ന അർജുൻ കപൂർ നാണം കെട്ട് തലതാഴ്ത്തി. പരിപാടിയുടെ അവതാരകനായ കരൺ ജോഹർ സോനത്തിനോട് ചോദിക്കുന്നുണ്ട് നിൻ്റെ സഹോദരന്മാർ എന്താ ഇങ്ങനെ എന്ന്. സോനത്തിൻ്റെ കൂടെ ഇരുന്ന അർജുൻ ആ സമയത്ത് അപമാനിക്കപ്പെടുകയും അവളോട് അപ്പോൾ തന്നെ ചോദിക്കുന്നുണ്ട് നീ എന്തു തരം സഹോദരിയാണെന്ന്. കൂടാതെ അർജുൻ ചോദിക്കുന്നുണ്ട് നിങ്ങൾ ഞങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? സോനത്തെ കൊണ്ട് ഞങ്ങളെ ട്രോളിക്കാൻ ആണോ ഈ ഷോയിൽ എന്നെ വിളിച്ചുവരുത്തിയതെന്ന് തോന്നുന്നു എന്നും പറഞ്ഞു. 

Advertisment