/sathyam/media/media_files/7AM6QMzWyn7Uyh3frI97.jpg)
വ്യാജ മരണ വാർത്ത പ്രചരിപ്പിച്ചതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ബോളിവുഡ് താരമാണ് പൂനം പാണ്ഡെ. വിമർശനങ്ങളെ തുടർന്ന് പൂനം പാണ്ഡെ പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സജീവമായി തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് മോഡൽ കൂടിയായ പൂനം പാണ്ഡെ. താരത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
കയ്യിൽ താലമേന്തി നടി റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. താരത്തിന്റെ അംഗ രക്ഷകരെയും വീഡിയോയിൽ കാണാം. ആരാധകരെ നോക്കി താരം അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. നിമിഷ നേരം കൊണ്ട് നിരവധി ആളുകളാണ് പൂനം പാണ്ഡെയുടെ വീഡിയോ കണ്ടത്. ഇതിൽ ഒരുപാട് ആളുകൾ വീണ്ടും താരത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 2നാണ് സെർവിക്കൽ കാൻസർ ബാധിച്ച് നടി മരണപ്പെട്ടെന്ന വ്യജ സന്ദേശം താരത്തിന്റെ പേഴ്‌സണൽ മാനേജർ അറിയിച്ചത്. വാർത്ത പരന്നതോടെ സെർവിക്കൽ കാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പരത്തിയതെന്നായിരുന്നു താരം മറുപടി നൽകിയത്. എന്നാൽ ചീപ്പ് പബ്ലിസിറ്റിക്കായി ഇത്തരത്തിൽ തരം താഴരുതെന്ന വിമർശനങ്ങളുമായി സൊണാലി ചൗഹാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു.