തമിഴ്‌നാട് മൊത്തം വിജയ്‌ക്കൊപ്പം? പാർട്ടിയിൽ ചേർന്നവരുടെ കണക്കുകൾ പുറത്ത്: നടൻ നാസറിന്റെ മകനും തമിഴക വെട്രി കഴകത്തിൽ

author-image
മൂവി ഡസ്ക്
Updated On
New Update
0a1f0f96-7eb7-4086-8961-f9c1933f8d40.jpg

തമിഴ്‌നാട്ടിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ് നടൻ വിജയ് രൂപം കൊടുത്ത തമിഴക വെട്രി കഴകം എന്ന പാർട്ടിയും അതിന്റെ ആപ്പും. ഇതിനോടകം തന്നെ 50 ലക്ഷം പേർ ഈ ആപ്ലിക്കേഷൻ വഴി പാർട്ടിയിൽ ചേർന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ തമിഴ്‌നാടൻ നാസറിന്റെ മകനും വിജയ്‌യുടെ പാർട്ടിയിൽ ചേർന്നതായിട്ടാണ് വിവരം ലഭിക്കുന്നത്.

Advertisment

2014ല്‍ സംഭവിച്ച ഒരു ഗുരുതര അപകടത്തിന് ശേഷം നടൻ നാസറിന്റെ മകന്‍ ഫൈസല്‍ വീല്‍ചെയറിലാണ്. കടുത്ത വിജയ് ആരാധകനായ ഫൈസല്‍ വിജയ് രൂപം നല്‍കിയ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രി കഴകത്തില്‍ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് പുറംലോകത്തെ അറിയിച്ചത്. മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം ഫോട്ടോ സഹിതമാണ് ഇവർ പുറത്തുവിട്ടത്.

‘2014 അപകടത്തിന് ശേഷം അവന്‍ കണ്ണ് തുറന്നപ്പോള്‍ അവന് ഓര്‍മ്മയുള്ള ഒരേ ഒരു വ്യക്തി വിജയി ആയിരുന്നു. അത്രയും വലിയ ആരാധകനായിരുന്നു അവന്‍. ഇന്ന് അവന്‍ അതേ ആരാധനയോടെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലും ചേര്‍ന്നു’, എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് കമീലിയ നാസർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം, 2018ല്‍ ഫൈസലിന്‍റെ ജന്മദിനത്തില്‍ നാസറിന്‍റെ വീട്ടിലെത്തി വിജയ് നല്‍കിയ സര്‍പ്രൈസ് വലിയ വാർത്തയായിരുന്നു. അന്ന് ഫൈസലിനൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചാണ് താരം മടങ്ങിയത്.

Advertisment