New Update
/sathyam/media/media_files/ndJu3hpBNhRqTLFTOsmX.jpg)
ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തിയ സംഭവത്തിൽ യൂട്യൂബർ പിടിയിൽ. തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് കാണിച്ച് നടൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനന്ദ്പൂർ സ്വദേശിയായ യൂട്യൂബർ പിടിയിലാത്.
Advertisment
കഴിഞ്ഞ ദിവസമായിരുന്നു വിജയ് ദേവരകൊണ്ടയെയും മറ്റൊരു നടിയയെും ചേർത്ത് അപകീർത്തികരമായ വിധത്തിൽ യൂട്യൂബർ വീഡിയോ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട താരം പോലീസിൽ പരാതിപ്പെടുകയായിരുന്നു. യൂട്യൂബറെ കസ്റ്റഡിയിലെടുത്ത ശേഷം കൗൺസിലിംഗ് നൽകുകയും വീഡിയോ നീക്കം ചെയ്തതായും പോലീസ് അറിയിച്ചു.