'ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല'; വാര്‍ത്തകള്‍ തള്ളി വിശാല്‍

author-image
മൂവി ഡസ്ക്
New Update
actor vishal

സൂപ്പര്‍താരം വിജയ്ക്ക് പിന്നാലെ നടന്‍ വിശാലും രാഷ്ട്രീയത്തിവേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് താരം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. തന്റെ ഫാന്‍ ക്ലബ്ബിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നുണ്ടെന്നും അത് തുടരും എന്നുമാണ് വിശാല്‍ പറഞ്ഞത്. ഇപ്പോള്‍ ഇല്ലെങ്കിലും ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയും താരം നല്‍കുന്നുണ്ട്.

Advertisment

നടനായും സാമൂഹിക പ്രവര്‍ത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ആവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ എന്റെ ഫാന്‍സ് ക്ലബ്ബുകളെ തുടക്കം മുതല്‍ കൊണ്ടുപോയത്. ദുരിതമനുഭവിക്കുന്നവരെ കഴിവിന്റെ പരമാവധി സഹായിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് തിരിച്ചുള്ള പ്രവര്‍ത്തനം എന്നിവയാണ് അടുത്ത ഘട്ടം. എന്റെ അമ്മയുടെ പേരില്‍ നടത്തുന്ന 'ദേവി ഫൗണ്ടേഷന്‍' വഴി ഞങ്ങള്‍ എല്ലാ വര്‍ഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. ദുരിതബാധിതരായ കര്‍ഷകരെ ഞങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു.

Advertisment