New Update
/sathyam/media/media_files/uZOTiRAs92aNUuCWEh3j.jpg)
പ്രമുഖ ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് പിറന്നാൾ സമ്മാനമായി സ്വർണ്ണത്തിന്റെ കേക്ക് നൽകി ഗായകൻ ഹണി സിംഗ്. ഫെബ്രുവരി 25 നാണ് ബോളിവുഡ് നടി ഉർവശി റൗട്ടേല 30-ാം ജന്മദിനം ആഘോഷിച്ചത്. ‘ലവ് ഡോസ് 2’വിന്‍റെ സെറ്റിൽ 24 കാരറ്റ് കേക്ക് മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്. ഹണി സിംഗ് നൽകിയ കേക്കാണ് തരാം മുറിച്ചത്.
Advertisment
തന്റെ പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ ഉർവശി റൗട്ടേല തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതില്‍ ആരാധകർ ശ്രദ്ധ കേന്ദ്രീകരിച്ചത് ഉർവശി മുറിച്ച സ്വർണ്ണ കേക്കിലായിരുന്നു. അതേസമയം, ‘സെക്കൻഡ് ഡോസ്’ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്റ്റിലാണ് ഇപ്പോള്‍ ഉർവ്വശിയും ഹണി സിംഗും വീണ്ടും ഒന്നിക്കുന്നത്. ഇരുവരുടെയും രണ്ടാമത്തെ പ്രൊജക്ടാണ് ഇത്. 2014ൽ പുറത്തിറങ്ങിയ ‘ലവ് ഡോസ്’ എന്ന ആല്‍ബത്തില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.