മാറിടത്തിന്റെ വലിപ്പം എത്ര? ദിവസം എത്രതവണ സെക്‌സിൽ ഏർപ്പെടുമെന്ന് ചോദിച്ചപ്പോൾ അമ്പരന്നു പോയി സംവിധായകനെതിരെ പരാതിയുമായി നടി

author-image
മൂവി ഡസ്ക്
New Update
Rani-Chatterjee-abhojpuri-actress.webp

മീടു ആരോപണം നേരിടുന്ന സംവിധായകൻ സാജിദ് ഖാനെതിരെ കൂടുതൽ ആരോപണങ്ങളുമായി നടി റാണി ചാറ്റർജി. ‘ഹിമ്മത്‌വാല’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തനിക്ക് മോശം അനുഭവം ഉണ്ടായി എന്നാണ് ബോജ്പുരി നടിയായി റാണി ചാറ്റർജി തുറന്നു പറഞ്ഞിരിക്കുന്നത്.

Advertisment

താൻ സാജിദിനെ പരിചയപ്പെടുന്നത് ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ്. സാജിദ് തന്നെയാണ് സംവിധായകന് തന്നെ പരിചയപ്പടണമെന്ന് പറയുന്നത്. വീട്ടിലേക്ക് വരാൻ പറഞ്ഞു. മീറ്റിംഗിന് ഒറ്റയ്ക്ക് വന്നാൽ മതിയെന്നും മാനേജറേയോ പിആറിനേയോ കൂട്ടേണ്ടെന്നും പറഞ്ഞു.

അയാൾ ബോളിവുഡിലെ വലിയൊരു സംവിധായകൻ ആണ്. അതിനാൽ താൻ അയാൾ പറഞ്ഞത് കേട്ടു. സാജിദിന്റെ ജൂഹുവിലെ വീട്ടിലേക്ക് ചെല്ലുമ്പോൾ അയാൾ അവിടെ ഒറ്റയ്ക്കായിരുന്നു. ആദ്യം പറഞ്ഞത് തന്നെ കാസ്റ്റ് ചെയ്യുന്നത് ‘ദോക്ക ദോക്ക’ ഐറ്റം സോംഗിന് വേണ്ടിയാണ് എന്നായിരുന്നു.

ഇറക്കം കുറഞ്ഞ ലെഹങ്ക ധരിക്കേണ്ടി വരുമെന്ന് പറഞ്ഞു. തന്റെ കാലുകൾ കാണിക്കാൻ പറഞ്ഞു. താൻ ഇറക്കമുള്ള പാവടയായിരുന്നു ധരിച്ചിരുന്നത്. അതിനാൽ മുട്ട് വരെ പൊക്കി. ഇതാണ് ഇവിടുത്തെ രീതിയെന്നാണ് താൻ കരുതിയത്. എന്നാൽ തന്റെ മാറിടത്തിന്റെ സൈസ് പറയാൻ ആവശ്യപ്പെട്ടപ്പോൾ താൻ അമ്പരന്നു പോയി.നാണിക്കല്ലേ,

നിനക്ക് കാമുകനുണ്ടോ, നിങ്ങൾ എപ്പോഴൊക്കെയാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് എന്നൊക്കെ ചോദിച്ചു. താൻ അസ്വസ്ഥയായി. ഇത് എന്ത് സംസാരമാണെന്ന് ചോദിച്ചു. താൻ സഹകരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. തന്നെ മോശമായ രീതിയിൽ തൊടാനും അയാൾ ശ്രമിച്ചിരുന്നു എന്നാണ് റാണി പറയുന്നത്.

Advertisment