New Update
/sathyam/media/media_files/HLImlteBPSK7lyRuXDQG.jpg)
നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ ബൈക്ക് റൈഡ് നടത്തിയതിനാണ് പിഴ ചുമത്തിയത്. 17 വയസ്സാണ് മകന്റെ പ്രായം. ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് പിഴ ഈടാക്കിയത്. 1000 രൂപയാണ് പിഴയായി ചുമത്തിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ.
Advertisment
രജനികാന്തിൻ്റെ മകൾ ഐശ്വര്യയും ധനുഷും വേർപിരിഞ്ഞ് കഴിയുകയാണ്. ഇവരുടെ മകൻ രജനിയുടെ വീട്ടിൽ നിന്ന് ധനുഷിൻ്റെ വീട്ടിലേക്ക് പോവുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം എന്നിരിക്കെയാണ് ഇത്തരത്തിലൊരു നിയമലംഘനം നടന്നിരിക്കുന്നത്.