/sathyam/media/media_files/S1OOULf1hvjvewHnVx1p.webp)
തന്റെ സിനിമ ജീവിതത്തിലെ സ്വപ്‌നങ്ങളെ തകർത്തു കളഞ്ഞതിൽ അക്ഷയ് കുമാറിന് പങ്കുണ്ടെന്ന് നടി ശിൽപ്പ ഷെട്ടി. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയായിരുന്നു. തന്നോട് അക്ഷയ് കാണിച്ചത് നെറികേടായിരുന്നെന്നുമാണ് ശിൽപ പറയുന്നത്. ഒരേ സമയം രണ്ടുപേരുമായി ബന്ധം അതായിരുന്നു അക്ഷയ് ചെയ്തത്.
താനുമായി സ്‌നേഹത്തിൽ ആയിരുന്ന സമയത്ത് തന്നെ ട്വിങ്കിളുമായി ബന്ധമുണ്ടായിരുന്നെന്നും താരം പറയുന്നു. ട്വിങ്കിളിനോട് തനിക്ക് പരിഭവം ഒന്നുമില്ലെന്നാണ് ശിൽപ പറയുന്നത്. അക്ഷയ് മാത്രമാണ് തന്നെ ചതിച്ചത്. അതിന്റെ പേരിൽ ഞാൻ അവരെ കുറ്റം പറയില്ലെന്നും അത് അക്ഷയുടെ മാത്രം തെറ്റാണെന്നും, മാത്രമല്ല താൻ ഒരിക്കലും അക്ഷയുമായി ഒരു സിനിമ ചെയ്യില്ലെന്നും ശിൽപ്പ വ്യക്തമാക്കുന്നു.
അക്ഷയ് കുമാർ എന്നെ എല്ലാ തരത്തിലും ഉപയോഗിക്കുകയും മറ്റൊരാളെ കണ്ടെത്തിയതിന് ശേഷം എന്നെ സൗകര്യപൂർവ്വം ഉപേക്ഷിക്കുകയും ചെയ്തു. ജീവിതത്തിൽ എന്നെ ഇത്രെയേറെ അസ്വോസ്ഥനാക്കിയ ഒരു വ്യക്തി അവൻ മാത്രമായിരുന്നു. പക്ഷേ അയാൾക്ക് ചെയ്ത പ്രവർത്തിയുടെ ഫലം തിരികെ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭൂതകാലം അത്ര പെട്ടെന്ന് മറക്കുക എളുപ്പമല്ല, പക്ഷേ മുന്നോട്ട് പോകാനുള്ള കരുത്ത് എനിക്കുണ്ടായതിൽ സന്തോഷമുണ്ട്. ഇന്ന്, എന്നെ സംബന്ധിച്ചിടത്തോളം അവൻ മറന്നുപോയ ഒരു അധ്യായമാണ് അതെല്ലാം . ഇനി ഒരിക്കലും ഞാൻ അയാളോടൊപ്പം പ്രവർത്തിക്കില്ല