ഏഴ് ഓസ്കർ പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൺഹെയ്മർ, കിലിയൻ മർഫി നടൻ

author-image
ഫിലിം ഡസ്ക്
Updated On
New Update
oscar

96ാമത് ഓസ്കർ അവാർഡ് ദാനച്ചടങ്ങിൽ ഏഴ് പുരസ്കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളൻ ചിത്രമായ ഓപ്പൺഹൈമർ. ഓസ്‌കാറിലെ മികച്ച ചിത്രമായി ഓപ്പൺഹൈമർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടൻ, മികച്ച ബാക്ക് ഗ്രൌണ്ട് സ്കോർ, മികച്ച സിനിമറ്റോഗ്രാഫി, മികച്ച എഡിറ്റർ തുടങ്ങി ഏഴ് വിഭാഗങ്ങളിലായാണ് ചിത്രം അവാർഡുകൾ വാരിക്കൂട്ടിയത്.

ഓപ്പൺഹൈമർ സംവിധായകൻ ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കിലിയൻ മർഫി മികച്ച നടൻ, റോബർട്ട് ബ്രൌണി ജൂനിയർ (മികച്ച സഹനടൻ), ലുഡ്വിഗ് ഗോറാൻസൺ (മികച്ച ബാക്ക് ഗ്രൌണ്ട് സ്കോർ), ഹൊയ്തെ വാൻ ഹൊയ്തെമ (മികച്ച സിനിമറ്റോഗ്രാഫി), ജെന്നിഫര്‍‍ ലെം (മികച്ച എഡിറ്റര്‍) എന്നിവരും അക്കാഡമി പുരസ്കാരത്തിന് അർഹരായി. 

പുവർ തിങ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് എമ്മ ഓസ്കറിൽ മികച്ച നടിയാകുന്നത്.

നേരത്തെ ലാ ലാ ലാൻഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുവർ തിങ്സ് നാല് ഓസ്കർ പുരസ്കാരങ്ങളും വാരി. മികച്ച നടി, മികച്ച വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ എന്നീ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.

ദ ഹോൾഡോവർസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാവിൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആനിമേറ്റഡ് ഷോർട്ട് ഫിലിം വിഭാഗത്തിൽ 'വാര്‍ ഈസ് ഓവര്‍', ആനിമേറ്റഡ് ഫിലിം 'ദി ബോയ് ആന്‍റ് ഹീറോയിന്‍', 'അനാട്ടമി ഓഫ് എ ഫാൾ' എന്ന ചിത്രത്തിലൂടെ ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി സഖ്യം ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ വിഭാഗത്തിൽ കോർഡ് ജെഫേഴ്സൺ (അമേരിക്കൻ ഫിക്ഷൻ) ഓസ്കർ നേടി.

Advertisment