/sathyam/media/media_files/2025/11/02/g4uqj6kxyaad3ym_imresizer-2025-11-02-23-47-36.jpg)
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ലോകമെമ്പാടും വന്‍ ആഘോഷങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. നമുക്ക് രണ്ടു തരത്തിലുള്ള താരങ്ങളുണ്ട്. സ്റ്റാര്‍ഡം ആസ്വദിക്കുന്നവരും സ്റ്റാര്‍ഡം എന്നത് ആരാധകരുടെ സ്‌നേഹമാണെന്ന് തിരിച്ചറിയുന്നവരും.
ഭാരതത്തിന്റെ ജനപ്രിയ നായകന്‍ സ്റ്റാര്‍ഡം എന്നത് ആരാധകരുടെ സ്‌നേഹമാണെന്നു തിരിച്ചറിഞ്ഞ സാധാരണക്കാരനാണ്. അതുകൊണ്ടാണ് മാളികയില്‍ താമസിക്കുന്നവര്‍ മുതല്‍ കുടിലില്‍ താമസിക്കുന്നവര്‍വരെ അദ്ദേഹത്തിന്റെ ആരാധകരായത്.
ഇപ്പോള്‍, അറുപതാം പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഉത്സവലഹരിയിലാഴ്ത്തി റിലീസിനൊരുങ്ങുന്ന 'കിംഗ്' എന്ന ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. കിംഗില്‍ ഷാരൂഖിന്റെ ലുക്ക് ആണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
നരച്ച മുടിയും പരുക്കന്‍ രൂപത്തിലുമാണ് ടീസറില്‍ കാണാനാകുക. നീല ഷര്‍ട്ടിന് മുകളില്‍ കാക്കി ജാക്കറ്റ് ധരിച്ചിരിക്കുന്നു. തോളില്‍ സ്ലിംഗ് ബാഗ് ധരിച്ച് ജയിലില്‍നിന്ന് പുറത്തേക്ക് നടക്കുന്നതാണ് ടീസറിന്റെ കവര്‍ചിത്രം. മാസ് ആക്ഷന്‍ ഡ്രാമയാണ് കിംഗ് ഇതിവൃത്തമെന്നു സൂചിപ്പിക്കുന്നതാണ്. ടീസര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us