/sathyam/media/media_files/2025/10/20/sharuk-khan-chennai-express-2025-10-20-18-20-17.jpg)
മുംബൈ: സിനിമ ലോകത്തെ കിംഗ് ഖാൻ പഠനത്തിലും രാജാവ് തന്നെയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന താരത്തിന്റെ മാർക്ക് ലിസ്റ്റ് പുറത്ത്.
ഷാരൂഖ് ഖാൻ പഠനം പൂർത്തിയാക്കിയ ഹൻസ്രാജ് കോളേജിൽ നിന്നുള്ളതാണ് വൈറലായ പോസ്റ്റിലെ മാർക്ക് ലിസ്റ്റ് എന്നാണ് പുറത്തു വരുന്ന വിവരം. 1985 നും 1988 നും ഇടയിലാണ് ഷാരൂഖ് ഖാൻ ഇവിടെ പഠനം നടത്തിയത്.
ചർച്ചയായിക്കൊണ്ടിരിക്കുന്ന മാർക്ക് ലിസ്റ്റിലെ മാർക്ക് അനുസരിച്ച ഷാരൂഖ് തന്റെ ഇലക്ടീവ് പേപ്പറിൽ 92 മാർക്കും, ഇംഗ്ലീഷിൽ 51, ഭൗതിക ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും 51 മാർക്കുമാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഹൻസ്രാജ് കോളേജിലെ പഠനത്തിന് ശേഷം ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ കോളേജിലാണ് അദ്ദേഹം തന്റെ ഉപരിപഠനം നടത്തിയത്.
മാസ്സ് കമ്മ്യൂണിക്കേഷന് അഡ്മിഷൻ എടുത്തെങ്കിലും എന്നാൽ പിന്നീട് സിനിമയിലേക്കുള്ള കടന്നു വരവോടു കൂടി പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
താരത്തിന്റെ മാർക്ക് ലിസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. നിരവധി ആരാധാകരാണ് കമന്റുകളോടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us