/sathyam/media/media_files/2025/11/25/dharmendra-bachan-2025-11-25-17-59-06.jpg)
ഒരു നടൻ തലമുറകളോളം നിലനിൽക്കുമ്പോഴാണ് ഇതിഹാസമാകുന്നത്. ആ കഥാപാത്രങ്ങൾക്ക് എക്കാലവും സംസാരിക്കാനുണ്ടാകും. ആ നടൻ എപ്പോഴും ആൾക്കൂട്ടങ്ങളുടെ ആഘോഷമായിരിക്കും. അതുകൊണ്ടാണ് ധർമേന്ദ്ര; ബോളിവുഡിന്‍റെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ഇതിഹാസതാരമായി മാറിയത്.
രാജാക്കന്മാർ ധാരാളമുണ്ടായിട്ടുണ്ട് ബോളിവുഡിൽ, എന്നാൽ ഒരുകാലത്തെ ഇന്ത്യൻ വാണിജ്യസിനിമയുടെ ചക്രവർത്തിയായിരുന്നു ധർമേന്ദ്ര. 'ഷോലെ' എന്ന സിനിമയിലെ ധർമേന്ദ്രയുടെ 'വീരു'വും അമിതാഭ് ബച്ചന്‍റെ 'ജയ്'യും ഇന്ത്യൻ വെള്ളിത്തിരയിലെ അനശ്വരസൗഹൃദത്തിന്‍റെ പ്രതീകങ്ങളാണ്.
/filters:format(webp)/sathyam/media/media_files/2025/11/25/sholay-bachan-dharmendra-2025-11-25-17-59-29.jpg)
ഷോല (1975) യുടെ അരനൂറ്റാണ്ട് (2025 ഓ​ഗ​സ്റ്റ് 15ന് ​ഷോ​ലെ​യ്ക്ക് 50 വ​യസ് തി​ക​ഞ്ഞു) പിന്നിട്ടപ്പോൾ, അന്നത്തെ ഓർമകളും സൗഹൃദങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞിരുന്നു.
ര​മേ​ശ് സി​പ്പി​യു​ടെ ഷോ​ലെ വെ​റു​മൊ​രു സി​നി​മ മാ​ത്ര​മാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​ൻ സി​നി​മ​യെ എ​ന്നെ​ന്നേ​ക്കു​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ ഒ​രു വി​കാ​ര​മാ​യി​രു​ന്നു അ​ത്.
സ​ലിം-​ജാ​വേ​ദ് എ​ഴു​തി​യ കഥ, നന്മനിറഞ്ഞ മനസുള്ള ര​ണ്ടു കു​റ്റ​വാ​ളി​ക​ളാ​യ ജ​യ്-വീ​രു എ​ന്നീ ഇ​തി​ഹാ​സ ജോ​ഡി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി.
/filters:format(webp)/sathyam/media/media_files/2025/11/25/sholay-2025-11-25-17-59-44.jpg)
വീരു (ധർമേന്ദ്ര), ജയ് (ബച്ചൻ) സൗഹൃദം വെള്ളിത്തിരയ്ക്കുവേണ്ടി പറഞ്ഞുപഠിപ്പിച്ച സംഭാഷണങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല. സക്രീ​നി​നും താരപ്പകിട്ടിനും അ​തീ​ത​മാ​യിരുന്നു താരരാജാക്കന്മാരുടെ സൗ​ഹൃ​ദം!
1975-ൽ ​ഷോ​ലെ റി​ലീ​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത്, ധ​ർ​മേ​ന്ദ്ര​ നായകനായി പേരെടുത്ത നടനായിരുന്നു. അതേസമയം, ബച്ചൻ വളർന്നുവരുന്ന താരവും. എ​ന്നി​രു​ന്നാ​ലും, ഷോലെയാണ് അ​വ​രെ, ലോകസിനിമയ്ക്കു മുന്നിൽ ഇന്ത്യൻ നായകന്മാരായി ഉയർത്തിയത്.
ജ​യ്-വീ​രു അ​നാ​യാ​സ സൗ​ഹൃ​ദം സാം​സ്കാ​രി​ക സ്പ​ർ​ശ​മായി മാ​റി. അ​ന്നു​മു​ത​ൽ എ​ണ്ണ​മ​റ്റ ബ​ഡ്ഡി സി​നി​മ​കൾക്ക് ഈ ജോഡി മാതൃകയായി.
/filters:format(webp)/sathyam/media/media_files/2025/11/25/sholay-2-2025-11-25-18-00-03.jpg)
ധർമേന്ദ്ര-ബച്ചൻ സൗഹൃദം ആഴത്തിലുള്ളതായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്തബന്ധമാണുള്ളത്. ഇതിന്‍റെയെല്ലാം ആഴത്തിലുള്ള തുടക്കംകൂടിയായിരുന്നു ഷോലെ !
ബച്ചനെ ജയ്-ആക്കിയതിൽ ധർമേന്ദ്രയ്ക്കു നിർണായക പങ്കുണ്ടായിരുന്നു. ധർമേന്ദ്രയാണ് ബച്ചനെ ശിപാർശ ചെയ്തത്. ജ​യ്-ക്കു വേണ്ടി അക്കാലത്തെ ബോളിവുഡിലെ പ്രമുഖരെയെല്ലാം പ​രി​ഗ​ണി​ച്ചി​രു​ന്നു. ഒടുവിൽ ശ​ത്രു​ഘ്​ന​ൻ സി​ൻ​ഹയെ തീരുമാനിച്ചതായും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. എന്നാൽ, ബച്ചനുവേണ്ടി ധർമേന്ദ്ര നിർബന്ധം പിടിക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/25/sholay-3-2025-11-25-18-06-49.jpg)
നേരത്തെ, എ​എ​ൻ​ഐ-ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇക്കാര്യം ധർമേന്ദ്ര പറഞ്ഞിട്ടുണ്ട്. "അ​തെ, ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ശിപാ​ർ​ശ ചെ​യ്തു. ബച്ചൻ എ​ന്നെ കാ​ണാ​ൻ വ​രു​മാ​യി​രു​ന്നു. ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കുമായിരുന്നു...എനിക്ക് ഒരുപാട് ഇഷ്ടമാണ്...'
ഷോലെ നൂ​റ്റാ​ണ്ടു​ക​ൾ നിലനിൽക്കുമെന്നും ചിത്രത്തിന്‍റെ കാ​ലാ​തീ​ത​മാ​യ ആ​ക​ർ​ഷ​ണ​ത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ധർമേന്ദ്ര കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us