'ഷോലെ' റീ റിലീസ്; അടിയന്തരാവസ്ഥക്കാലത്ത് മാറ്റിയ 'ഷോലെ'യുടെ യഥാര്‍ഥ ക്ലൈമാക്‌സ് കാത്ത് ഇന്ത്യ; റീ റിലീസും ചരിത്രത്തിലേക്ക്

'ഷോലെ- ദി ഫൈനല്‍ കട്ട്' എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നത്. പ്രത്യേക പതിപ്പില്‍ ചിത്രത്തിന്റെ യഥാര്‍ഥ ക്ലൈമാക്‌സും മുമ്പ് കാണാത്ത രണ്ട് സീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
sholay-4

ധര്‍മേന്ദ്ര-ബച്ചന്‍-ജയ-ഹേമമാലിനി കോമ്പോയില്‍ സംവിധായകന്‍ രമേഷ് സിപ്പി അണിയൊച്ചൊരുക്കിയ ഇതിഹാസചിത്രം 'ഷോലെ' വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. 

Advertisment

1975ല്‍ പുറത്തിറങ്ങിയ 'ഷോലെ' ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കുന്നു. ഡിസംബര്‍ 12ന് ചിത്രം ലോകമെമ്പാടുമുള്ള 1500ലേറെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 4കെ പതിപ്പാണ് റിലീസ് ചെയ്യുക.


ചിത്രത്തിന്റെ അരനൂറ്റാണ്ട് ഓഗസ്റ്റ് 15ന് ആഘോഷപൂര്‍വം കൊണ്ടാടിയിരുന്നു. ഷോലെയിലെ കേന്ദ്രകഥാപാത്രമായ സൂപ്പര്‍താരം ധര്‍മേന്ദ്രയുടെ മരണത്തിന് ദിവസങ്ങള്‍ക്കുശേഷമാണ് 'ഷോലെ' റീ റിലീസ് ചെയ്യുന്നത്. ധര്‍മേന്ദ്രയുടെയും അമിതാഭ് ബച്ചന്റെയും ആരാധകര്‍ വന്‍ ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. 


'ഷോലെ- ദി ഫൈനല്‍ കട്ട്' എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നത്. പ്രത്യേക പതിപ്പില്‍ ചിത്രത്തിന്റെ യഥാര്‍ഥ ക്ലൈമാക്‌സും മുമ്പ് കാണാത്ത രണ്ട് സീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന, കാണാന്‍ ആഗ്രഹിക്കുന്ന സീനുകള്‍ കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. 

sholay-2

രമേഷ് സിപ്പിയുടെ സംവിധാനത്തിലൊരുങ്ങിയ ക്ലാസിക് തിരവിസ്മയം ഷോലെ ഓഗസ്റ്റ് 15ന് 50 വര്‍ഷം പൂര്‍ത്തി. ഷോലെയുടെ യഥാര്‍ഥ ക്ലൈമാക്സും അന്നു ചര്‍ച്ചയായിരുന്നു.


 ഗബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതായിരുന്നില്ല യഥാര്‍ഥ ക്ലൈമാക്സ്. തിരക്കഥാകൃത്തുക്കളായ സലിം ഖാനും ജാവേദ് അക്തറും ആദ്യം എഴുതിയത് അങ്ങനെയായിരുന്നില്ല. 


അടിയന്തരാവസ്ഥ കാലഘട്ടത്തിലെ സമ്മര്‍ദ്ദം കാരണം യഥാര്‍ഥ ക്ലൈമാക്സ് മാറ്റുകയായിരുന്നു. ജാവേദ് അക്തറിന്റെ മകന്‍ ഫര്‍ഹാന്‍ അക്തര്‍ ആണ് ഷോലെയുടെ ക്ലൈമാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

യഥാര്‍ഥ ക്ലൈമാക്സില്‍, ഒരു കൊള്ളക്കാരനാല്‍ തന്റെ കുടുംബവും സര്‍വസ്വവും നഷ്ടപ്പെട്ടതിനു പ്രതികാരമായി ഗബ്ബര്‍ സിംഗിനെ കാലുകൊണ്ട് കൊല്ലുന്നതായിരുന്നു. 

sholay bachan dharmendra

എന്നാല്‍ പിന്നീട് മാറി ചിന്തിക്കുകയായിരുന്നുവെന്ന് ഫര്‍ഹാന്‍ പറഞ്ഞു. ചിത്രത്തിന്റെ വൈകാരിക കാതല്‍ അതായിരുന്നു. എല്ലാം നഷ്ടപ്പെട്ട ഠാക്കൂറിന്റെ പ്രതികാരം. 


ജയ് (അമിതാഭ് ബച്ചന്‍)-വീരു (ധര്‍മേന്ദ്ര) സൗഹൃദത്തെ പ്രേക്ഷകര്‍ ആഘോഷിച്ചു. പക്ഷേ കഥയുടെ യഥാര്‍ഥ നട്ടെല്ല് തന്റെ ജീവിതം നശിപ്പിച്ച കൊള്ളക്കാരനെ പിന്തുടരുന്ന സത്യസന്ധനായ പോലീസുകാരന്റെ ജീവിതമായിരുന്നു. യഥാര്‍ഥത്തിലുള്ള കഥാന്ത്യം  ഇപ്പോള്‍ ലഭ്യമാണെന്നും ഫര്‍ഹാന്‍ പറഞ്ഞിരുന്നു. 


തന്റെ പിതാവ് ജാവേദ് അക്തറിന്റെയും എഴുത്തുകാരനായ സലിം ഖാന്റെയും നിരാശ വിവരിച്ചുകൊണ്ടാണ് ഫര്‍ഹാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Advertisment