ടോക്‌സിക്: താരയുടെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരെ ഞെട്ടിച്ചു... വൈറലായി 'റെബേക്ക'...

author-image
ഫിലിം ഡസ്ക്
New Update
toxic

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ടോക്‌സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ് എന്ന ചിത്രത്തില്‍ നടി താര സുതാരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍. താരയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് അണിയറ ദൃശ്യങ്ങള്‍ ചോര്‍ന്നതും വിവാദമായതും.

Advertisment

തെന്നിന്ത്യന്‍ സൂപ്പര്‍താരം യാഷ് നായകനാകുന്ന ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തില്‍ 'റെബേക്ക' എന്ന കഥാപാത്രമായാണ് താര സുതാരിയ എത്തുന്നത്. 

മെറ്റാലിക് ഔട്ട്ഫിറ്റ് വസ്ത്രം ധരിച്ച്, റെബേക്ക എന്ന കഥാപാത്രമായി താര സുതാരിയയുടെ ശക്തമായ ലുക്ക് ആണ് പോസ്റ്ററില്‍ കാണാനാകുന്നത്. കൈയില്‍ പിസ്റ്റളും ഉണ്ട്. 

തോക്ക് ശത്രുവിനുനേരെ ചൂണ്ടിയിരിക്കുന്നു. ശത്രു ആരെന്നു വ്യക്തമല്ല. താരയുടെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ടോക്‌സിക്കിന്റെ അണിയറക്കാര്‍ ഡിസംബര്‍ മുതല്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ്. 

toxic-2

രക്തം പുരണ്ട ബാത്ത് ടബ്ബില്‍ പരുക്കന്‍ ലുക്കില്‍ നില്‍ക്കുന്ന യാഷ്, ആരാധകരില്‍ ആവേശം നിറച്ചു. ഗംഗ എന്ന കഥാപാത്രമായുള്ള അവതാരത്തില്‍ നയന്‍താര; ഒരു വലിയ കാസിനോയുടെ പ്രവേശനകവാടത്തില്‍ തോക്കുമായി നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു. 

കെജിഎഫ്: 2ന് ശേഷം യാഷിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ടോക്സിക്. വളരെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പ്രോജക്റ്റ് കന്നഡയിലും ഇംഗ്ലീഷിലും നിര്‍മിക്കുന്നു. 

ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറുകളില്‍ വെങ്കട്ട് കെ. നാരായണയും യാഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Advertisment