/sathyam/media/media_files/tpPacwLZFm15wdo7g8mF.jpg)
ബൈക്കില്ലാതെ ബുദ്ധിമുട്ടിയിരുന്ന പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍പ്രൈസ് സമ്മാനം നൽകി തമിഴ് നടൻ. വർഷങ്ങളായി യാത്രാബുദ്ധിമുട്ട് അനുഭവിച്ചിരുന്ന യുവാവിന് അപ്രതീക്ഷിതമായി ബൈക്ക് സമ്മാനിച്ചത് തമിഴ് നടൻ കെപി വൈ ബാലയാണ്. സാമ്പത്തികമായി വളരെയധികം പ്രയാസം അനുഭവിക്കുന്നതിന്റെയും ബൈക്കില്ലാത്തതിന്റെയും ബുദ്ധിമുട്ട് യുവാവ് പറയുന്ന വീഡിയോ കുറിച്ച് കാലം മുമ്പ് വൈറൽ ആയിരുന്നു.
യുവാവിന്റെ ബുദ്ധിമുട്ട് പറയുന്ന വീഡിയോ യാദൃശ്ചികമായി കണ്ടതിനു ശേഷമാണ് നടൻ ബൈക്ക് സമ്മാനമായി നൽകാൻ തീരുമാനിക്കുന്നത്. യുവാവിന് ബൈക്ക് സമ്മാനിക്കുന്ന വീഡിയോ നടന്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.
യുവാവ് ബൈക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് പറഞ്ഞതുകേട്ടപ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. ബൈക്ക് വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ആ യുവാവിന് കഴിയില്ല എന്നറിഞ്ഞു. അതേസമയം ഒരു ബൈക്ക് ആ യുവാവിന് സമ്മാനമായി നൽകുന്നതിനെ കുറിച്ച് ആലോചിച്ചെന്നും ബാല പറഞ്ഞു. അങ്ങനെയാണ് സമ്മാനമായി പെട്രോൾ പമ്പിലെ യുവാവിന് ബൈക്ക് വാങ്ങി നല്‍കിത്.
പമ്പിൽ പുത്തന്‍ ബൈക്കുമായി നടന്‍ പെട്രോൾ അടിക്കാന്‍ വന്നു. പെട്രോള്‍ അടിച്ചതിന് പിന്നാലെ നടന്‍ വണ്ടിയുടെ താക്കോൽ ജീവനക്കാരന് കൈമാറുകയായിരുന്നു. ശേഷം നടന്‍ യുവാവിനൊപ്പം ബൈക്കില്‍ കുറച്ച് ദൂരം സഞ്ചരിക്കുകയും ചെയ്തു. യുവാവിനെ കെട്ടിപ്പിടിച്ച് സെല്‍ഫി എടുക്കുകയും ചെയ്തു. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി ഇതിന് മുമ്പും നിരവധി സഹായങ്ങൾ കെപിവൈ ബാലയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ബൈക്ക് സമ്മാനിക്കുന്ന വീഡിയോ വൈറൽ ആയതിന് പിന്നാലെ നടനെ അഭിനന്ദിക്കുകയാണ് സൈബര്‍ ലോകം.