ഇടിവെട്ട്... ഹൈ ഒക്ടേൻ ഗ്യാങ്സ്റ്റർ മൂവി 'വേട്ടുവ'ത്തിന്‍റെ ക്ലൈമാക്സ് സൂചന നൽകി സൂപ്പർതാരം ആര്യ; വിവാഹശേഷം ശോഭിത ധൂലിപാല അഭിനയിക്കുന്ന ആദ്യ ചിത്രം

author-image
ഫിലിം ഡസ്ക്
New Update
vettuvam

പാ. രഞ്ജിത്തിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗ്യാ​ങ്സ്റ്റ​ർ ത്രില്ലർ ഡ്രാമയാണ് 'വേ​ട്ടു​വം'. ചിത്രത്തിന്‍റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

Advertisment

'വേ​ട്ടു​വ'ത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ച് ആര്യ ചില സൂചനകൾ നൽകിയത് ആരാധകർ ഏറ്റെടുത്തു. നി​ർ​ണാ​യ​ക സീ​ക്വ​ൻ​സി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​നഘ​ട്ട​ത്തി​ലാണെന്നും ആര്യ പറഞ്ഞു. 

ആരാധകരും ചലച്ചിത്രലോകവും ആവേശത്തോടെ കാത്തിരിക്കുന്ന ആര്യയുടെ ചിത്രമാണ് 'വേ​ട്ടു​വം.' തെന്നിന്ത്യൻ സൂപ്പർതാരം ആര്യ, ബോളിവുഡ് താരം ശോഭിത ധൂലിപാല, ദിനേശ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ശോ​ഭി​ത ധൂലി​പാ​ല വി​വാ​ഹ​ശേ​ഷം അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ ത​മി​ഴ് ചി​ത്ര​മെ​ന്ന നി​ല​യി​ലും 'വേട്ടുവം' ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

'വേ​ട്ടു​വ'ത്തിൽനിന്നുള്ള  തന്‍റെ സി​ക്സ് പാ​യ്ക്ക് ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പങ്കുവച്ചുകൊണ്ട് ആര്യ എഴുതി: "അ​തേ ക​ണ്ണാ​ടി.. അ​തേ വേ​ട്ടു​വം ക്ലൈ​മാ​ക്സ്. വ്യ​ത്യ​സ്ത​മാ​യ ദി​വ​സം. അ​വ​സാ​നി​ക്കു​ന്ന ക്ലൈ​മാ​ക്സ്...' 

പിന്നീട്, മ​ഴ​യ്ക്കു ശേ​ഷം ക്ലൈ​മാ​ക്‌​സ് ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭിക്കുകയായിരുന്നു. ഒ​ക്ടോ​ബ​ർ 30 ന്, ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള  അ​പ്‌​ഡേ​റ്റ് പ​ങ്കുവച്ചു. 

"മ​ഴ നി​ല​യ്ക്കു​ന്നു.. ഷൂ​ട്ടിം​ഗ് തുടങ്ങുന്നു... പ​ക്ഷേ പ​രി​ശീ​ല​നം തു​ട​രു​ന്നു...' സി​ക്സ് പാ​ക്ക് നി​ല​നി​ർ​ത്തു​ക എ​ന്ന​ത് ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണെ​ന്നു താരം പറയുന്നു. വ്യത്യസ്തമായ ആക്ഷൻ മൂവിയാണ് "വേട്ടുവം'എന്നും താരം വെളിപ്പെടുത്തി. ക്ലൈമാക്സ് വന്പൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണെന്നും താരം സൂചന നൽകി.

ര​ഞ്ജി​ത്തി​ന്‍റെ നീ​ലം പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർമി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദി​നേ​ശ്, ക​ലൈ​യ​ര​സ​ൻ, മൈം ​ഗോ​പി, ഗു​രു സോ​മ​സു​ന്ദ​രം, ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. 

ചി​ത്ര​ത്തിന്‍റെ സം​ഗീ​തം ജി.​വി. പ്ര​കാ​ശ് ആ​ണ്. ജൂ​ലൈ​യി​ൽ ചി​ത്ര​ത്തി​നു​വേ​ണ്ടി കാ​ർ സ്റ്റ​ണ്ട് ചെ​യ്യു​ന്ന​തി​നി​ടെ സ്റ്റ​ണ്ട്മാ​ൻ മോഹൻ രാജ് മ​രി​ച്ച​തു വലിയ വാർത്തയായിരുന്നു.

Advertisment