സിനിമാചാകര വന്നേ... 'വിലായത്ത് ബുദ്ധ'യുമായി പൃഥ്വിരാജ്, ഒടിടിയില്‍ ധ്രുവ് വിക്രമിന്റെ 'ബൈസണ്‍'... പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update
vilayath budha baison

പൃഥ്വിരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിലായത്ത് ബുദ്ധ, എക്കോ, ദി ഫെയ്‌സ് ഓഫ് ഫെയിസ്‌ലെസ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തി.

Advertisment

echo

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായ സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലര്‍ ബൈസണ്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിങ് ആരംഭിച്ചു. 

the face of faceless

ബൈസണ്‍ 

അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ കബഡി താരവുമായിരുന്ന മനതി ഗണേശന്റെ ജീവിതകഥയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായ ബൈസണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.

മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അനുപമ പരമേശ്വരന്‍ ആണ് നായിക. രജിഷ വിജയന്‍, ലാല്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

bison

ഈ സ്‌പോര്‍ട്‌സ് ഡ്രാമ മനതി ഗണേശന്റെ യഥാര്‍ഥ ജീവിതകഥയല്ലെന്നും മാരി സെല്‍വരാജ് പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന, രാഷ്ട്രീയവശംകൂടി ചിത്രത്തിനുണ്ട്.

പശുപതി, അമീര്‍, അഷഗം പെരുമാള്‍, ഹരിത മുത്തരശന്‍, പ്രപഞ്ജന്‍, അരുവി മധന്‍, വിശ്വേഷ് സിംഗ്, ഉലിയ തങ്കുളം കണ്ണന്‍, ലെനിന്‍ ഭാരതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രൈവറ്റ് 

ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രൈവറ്റ് മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 'ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്' എന്ന ടാഗ്ലൈനോടെയാണ് എത്തുന്നത്.

private

ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമാണ് പ്രൈവറ്റിലെ ബാലന്‍ മാരാര്‍. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ. ഷബീര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

'ഷെയ്ഡ്‌സ് ഓഫ് ലൈഫ്'

ആന്തോളജി ചിത്രമായ  'ഷെയ്ഡ്‌സ് ഓഫ് ലൈഫ്' മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. പാമ്പും കയറും, വേല്‍, കളവ്, റൂഹ് എന്നീ നാലു ചെറുസിനിമകളാണ് ഈ ആന്തോളജിയിലുള്ളത്.

shades of life

യഥാര്‍ഥ ജീവിതത്തിലെ സംഭവങ്ങള്‍ ഇതിവൃത്തമായ ആന്തോളജി നടരാജന്‍ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീര്‍ മുഹമ്മദ് എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിയാസ് ബക്കര്‍, കുമാര്‍ സുനില്‍, ദാസന്‍ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കര്‍ അരവിന്ദ്, ടെലിഫോണ്‍ രാജ്, സത്യന്‍ പ്രഭാപുരം, സ്വാതി മോഹനന്‍, കാര്‍ത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ, ശ്രീജ കെ. ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കര്‍, ബേബി സൗപര്‍ണിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

Advertisment