മെഹ്‌സാനയിൽ പുതിയ വീട് പണിയാന്‍ വേണ്ടി പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് അപകടം, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി മൂന്ന് പേർ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇരകളെ പുറത്തെടുത്തുവെന്ന് ഒരു പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

New Update
wall-collapse

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാനയില്‍ ഒരു പഴയ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Advertisment

മതിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഏകദേശം 7 പേര്‍ കുടുങ്ങി. അതില്‍ 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിജയ്പൂര്‍ തെഹ്സിലിലെ സുന്ദര്‍പൂര്‍ ഗ്രാമത്തിലാണ് അപകടം നടന്നത്.


ഒരു വശത്തെ മതില്‍ തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീണു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' എന്ന് മെഹ്സാന പോലീസ് സൂപ്രണ്ട് തരുണ്‍ ദുഗ്ഗല്‍ പറഞ്ഞു.


സംഭവം നടന്നയുടനെ ഗ്രാമവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇരകളെ പുറത്തെടുത്തുവെന്ന് ഒരു പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ബാബു ഭൂരിയ (45), രഞ്ജീത് താക്കൂര്‍ (40), ജിതേന്ദ്ര ചൗഹാന്‍ (25) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പുതിയ വീട് പണിയാന്‍ വേണ്ടി പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഭവം.

 

Advertisment