അജന്ത - എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (എഐഎഫ്എഫ്) 15ന് ആരംഭിക്കും. ജനുവരി 19 വരെയാണ് ചലച്ചിത്രോത്സവം. അജന്ത - എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (എഐഎഫ്എഫ്) 15ന് ആരംഭിക്കും.
ജനുവരി 19 വരെയാണ് ചലച്ചിത്രോത്സവം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. പ്രൊസോണ്‍ മാളിലെ ഐനോക്‌സിലായിരിക്കും പ്രദര്‍ശനം.
മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദ മറാത്തവാഡ ആര്‍ട് കള്‍ച്ചര്‍, ആന്‍ഡ് ഫിലിം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അജന്ത എല്ലോറ ഫിലിം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മഹാരാഷ്ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ആശിഷ് ഷേലാര്‍ ജനുവരി 15ന് ആറ് മണിക്ക് നിര്‍വഹിക്കും.
ഫിപ്രസി (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ്) എഫ്എഫ്‌സി (ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്‍ ഇന്ത്യ), മഹാരാഷ്ട്ര സര്‍ക്കാര്‍, നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ എംജിഎം സ്‌കൂള്‍ ഓഫ് ഫിലിം ആര്‍ട്‌സും എംജിഎം റേഡിയോ എഎഫ്എം 90.8ഉം പങ്കാളികളാണ്.
ഇന്ത്യന്‍ കോംപറ്റീഷന്‍ ലോക സിനിമ തുടങ്ങിയവയ്ക്ക് പുറമേ അജന്ത എല്ലോറ ഫിലിം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇന്ത്യ ഫോക്കസ്, മറാത്തവാഡാ ഷോര്‍ട് ഫിലിം കോംപറ്റീഷനുമുണ്ട്. എഐഎഫ്എഫ് 2024 ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പത്മഭൂഷണ്‍ സായ് പരഞ്ജപേയ്ക്കാണ്