New Update
/sathyam/media/media_files/IKLVbZ95Nr9INM1hlbVX.jpg)
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ കൊച്ചിയിലെ ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വച്ച് 'വിരുതന്‍മാര്‍'. ആരാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമല്ലെങ്കിലും, പരസ്യം വൈറലാണ്.
Advertisment
'മോഹന്‍ലാല്‍ ആന്റ് കോ'യുടെ പേരിലാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 20,000 രൂപയാണത്രേ വില. അമ്മ ഓഫീസ് അര്‍ജന്റ് സെയില്‍ എന്ന പേരിലാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഓഫീസിന്റെ ലൊക്കേഷനടക്കം പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവ്, കൂടെയുള്ള തെണ്ടികളുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നിങ്ങനെ ഡിസ്‌ക്രിപ്ഷനും നല്‍കിയിട്ടുണ്ട്.