ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം; സഹസംവിധായകന്‍ അനില്‍ സേവ്യര്‍ നിര്യാതനായി

സഹസംവിധായകന്‍ അനില്‍ സേവ്യര്‍ (39) നിര്യാതനായി. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു

New Update
anil xavier

കൊച്ചി: സഹസംവിധായകന്‍ അനില്‍ സേവ്യര്‍ (39) നിര്യാതനായി. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജാൻ എമൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനാണ്. 

Advertisment

ശില്‍പി എന്ന നിലയിലും ശ്രദ്ധേയനാണ്. ചിത്രകാരിയായ അനുപമയാണ് ഭാര്യ.അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. മാതാവ്: അൽഫോൻസ സേവ്യർ. മൃതദേഹം അനിലിന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വിട്ടുനല്‍കും.


Advertisment