മൗനിയായിരിക്കുന്നത് ശരിയല്ല, ഇവിടെ എന്താണ് നടക്കുന്നതെന്നതില്‍ അറിവില്ലാത്തവരല്ലല്ലോ ഇവരാരും;. കേരള സമൂഹം ഈ പ്രശ്‌നങ്ങളെയെല്ലാം വൈകാരികമായിട്ടാണ് കാണുന്നത് മിസ്റ്റര്‍ ഉണ്ണികൃഷ്ണന്‍; ഇതൊന്നും കണ്ടുനില്‍ക്കാന്‍ മനുഷ്യര്‍ ആര്‍ക്കും കഴിയില്ല: ആഷിഖ് അബു

അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അത് അവരെ അറിയിച്ചു

New Update
asiq Untitledsi

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു. സ

Advertisment

മൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു പറഞ്ഞു.

മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് അവരെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. റിപ്പോര്‍ട്ടിന്മേല്‍ അക്കാദമിക് ആയ ചര്‍ച്ച വേണമെന്നാണ് അവര്‍ പറയുന്നത്.

അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അത് അവരെ അറിയിച്ചുവെന്നും ആഷിഖ് അബു പറഞ്ഞു.

'മൗനിയായിരിക്കുന്നത് ശരിയല്ല. ഇവിടെ എന്താണ് നടക്കുന്നതെന്നതില്‍ അറിവില്ലാത്തവരല്ലല്ലോ ഇവരാരും. ഇവിടെ നടക്കുന്ന ഏറ്റവും ക്രൂരമായ പ്രവര്‍ത്തികളോടാണ് മൗനം പാലിക്കുന്നത്. അതില്‍ ഉടന്‍ പ്രതികരിക്കണം.

കേരള സമൂഹം ഈ പ്രശ്‌നങ്ങളെയെല്ലാം വൈകാരികമായിട്ടാണ് കാണുന്നത് മിസ്റ്റര്‍. ഉണ്ണികൃഷ്ണന്‍. ഇതൊന്നും കണ്ടുനില്‍ക്കാന്‍ മനുഷ്യര്‍ ആര്‍ക്കും കഴിയില്ല', എന്നും ആഷിഖ് അബു പറഞ്ഞു.

Advertisment