'ഭഭബ' 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റോടെ പ്രേക്ഷക ഹൃദയം കീഴടക്കി സീ5 ൽ

author-image
മൂവി ഡസ്ക്
New Update
3a688353-3dce-45bf-af43-7f20b22c144b

മലയാള സിനിമയുടെ ഡിജിറ്റൽ ചരിത്രത്തിൽ മറ്റൊരു ശ്രദ്ധേയ നേട്ടമായി ZEE5-ൽ റിലീസ് ചെയ്ത ‘ഭഭബ’ വെറും 48 മണിക്കൂറിനുള്ളിൽ 100 മില്യൺ സ്ട്രീമിംഗ് മിനിറ്റുകൾ സ്വന്തമാക്കി മുന്നേറുന്നു.

Advertisment

ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച "ഭഭബ"ഭയം, ഭക്തി, ബഹുമാനം ജനുവരി 16 ന് ആയിരുന്നു ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചത്.

എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള പ്രേക്ഷകരും ചിത്രത്തെ ഹൃദയപൂർവ്വം സ്വീകരിച്ചു എന്നതാണ് ഈ വൻ സ്ട്രീമിംഗ് മിനിറ്റുകൾ വ്യക്തമാക്കുന്നത്.മൾട്ടി-സ്റ്റാർ കാസ്റ്റും മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളാണ്.
സോഷ്യൽ മീഡിയയിലുടനീളം ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ട്രെൻഡുകളും ഇപ്പോഴും സജീവമാണ്.

പ്രേക്ഷകർക്ക് പുതുമയും ഗുണമേന്മയും ഉള്ള ഉള്ളടക്കം എത്തിക്കുന്നതിൽ ZEE5 എന്നും മുൻപന്തിയിൽ ആണ്.
വ്യത്യസ്തവും ശക്തവുമായ കഥകളുള്ള മലയാളം ഇൻഡസ്ട്രിയിൽ വലിയ സിനിമകൾ സ്വന്തമാക്കി, പ്രേക്ഷകർക്ക് സമ്പൂർണ്ണ വിനോദാനുഭവം നൽകുന്നതിൽ ZEE5 ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്.

‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്‌ലൈനോടു നൂറു ശതമാനം നീതി പുലർത്തുന്ന മേക്കിങ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഒടിടി റിലീസിന് ശേഷം ഇത്ര വേഗത്തിൽ ഇത്ര വലിയ നേട്ടം കൈവരിച്ച ‘ഭഭബ’ മലയാള സിനിമയുടെ ഡിജിറ്റൽ സാധ്യതകൾക്ക് പുതിയ മാനം നൽകുകയാണ്. ZEE5 പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി മലയാള സിനിമയ്ക്ക് ലഭിക്കുന്ന ആഗോള പ്രേക്ഷക പിന്തുണയുടെ ശക്തമായ ഉദാഹരണമായി ഈ വിജയം മാറുന്നു.

Advertisment