തിരുവനന്തപുരം: മലയാള സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി ചാര്‍മിള. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. മലയാള സിനിമയിൽ 28 പേർ മോശമായി പെരുമാറിയെന്ന് ചാര്‍മിള ആരോപിച്ചു.
1997ൽ പുറത്തിറങ്ങിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ മോശം അനുഭവമുണ്ടായി. നിർമാതാവ് എം.പി.മോഹനനും സുഹൃത്തുക്കളും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു.
താൻ രക്ഷപ്പെട്ടെങ്കിലും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിന് ഇരയായെന്ന് ചാര്‍മിള പറഞ്ഞു. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരനും ചോദിച്ചു. നടൻ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാർമിള പറഞ്ഞു.
വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കി. സംവിധായകരും നിർമാതാക്കളും നടന്മാരും മോശമായി പെരുമാറിയെന്നാണ് ചാര്‍മിളയുടെ ആരോപണം.