/sathyam/media/media_files/K4l9b5ogtzCrTWVTFteZ.jpg)
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന പിന്നാലെ ഇതുവരെ നടന്നത് മദ്ധ്യനിരതാരങ്ങൾക്കെതിരെ സിനിമയിലെ ദുർബലരായ ഒരു കൂട്ടം ആളുകൾ നടത്തിയ തുറന്നു പറച്ചിൽ ആണെന്ന് ഗായിക ചിന്മയി ശ്രീപാദ.
ഇൻഡസ്ട്രിയിലെ ഏറ്റവും വൾനറബിൾ ആയവർ മധ്യനിരയ്‌ക്കെതിരെ മുന്നോട്ട് വരുന്നു. ഇതാണ് എപ്പോഴത്തെയും പാറ്റേൺ, അനുഭവവും.
സെറ്റിൽ നിന്ന് ഏത് സ്ത്രീയെയും പിക്കപ്പ് ചെയ്യാൻ കഴിയുന്ന സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? മുകൾതട്ടിൽ ഉള്ളവരും കുറ്റക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അവർ ഇൻസുലേറ്റ് ചെയ്യപ്പെടുന്നുണ്ട് .
എല്ലാ സംസ്ഥാനങ്ങളിലും ഇതിനെ എതിർത്ത് നിൽക്കേണ്ട സിനിമയിലെ ഇൻഡസ്ട്രി ബോഡീസ് വലിയ പരാജയമായി തീരുകയാണ് എന്നും ചിന്മയി പറഞ്ഞു. കേരളത്തിന്റെ കാര്യത്തിൽ സ്ത്രീകൾ ഒരുമിച്ചു നിൽക്കുന്നു എന്നതിനെ താൻ അഭിനന്ദിക്കുന്നുവെന്നും ചിന്മയി കൂട്ടിച്ചേർത്തു.
“വിമൻ ഇൻ സിനിമാ കളക്ടീവ് അംഗങ്ങളാണ് എന്റെ ഹീറോകൾ. അവർ ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ അത്തരത്തിലുള്ള പിന്തുണ ലഭിക്കാൻ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ആരെയെങ്കിലും പീഡിപ്പിക്കാനുള്ള ഒരു അവസരം പോലും താൻ നഷ്ടപ്പെടുത്തില്ലെന്ന് ഒരു മുതിർന്ന നടൻ തന്നോട് തമാശ മട്ടിൽ പറഞ്ഞതും അവർ ഓർത്തെടുത്തു.
"എന്നാൽ ഈ സംഭവങ്ങൾക്കപ്പുറമുള്ള പറയാത്ത കഥ ലൈംഗികാതിക്രമങ്ങളുടെ ആഘാതമാണ് - അവ നമ്മുടെ ശരീരത്തെ എങ്ങനെ നശിപ്പിക്കുന്നു, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ പോലും പുരുഷന്മാരുമായുള്ള അടുപ്പത്തിന്റെ സാധ്യതകൾ നശിപ്പിക്കുന്നു.
വിവാഹത്തിലോ ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയിലോ പോലും വരുന്ന അനിയന്ത്രിതമായ മസിൽ കോൺട്രാക്ഷൻ ഉൾപ്പെടെയുള്ള ട്രോമാ പ്രതികരണങ്ങൾ, വളരെക്കാലം നീണ്ടു നിൽക്കുന്ന പ്രതികരണങ്ങൾ മറ്റു ശാരീരിക പ്രതികരണങ്ങൾ, ഭയം - ഏത് ദിശയിൽ നിന്നാണ്, ആരിൽ നിന്നാണ്, അടുത്ത ആക്രമണം വരുമെന്ന ചിന്തി - ഒരു ആജീവനാന്ത ശാപമാണ്," അവർ പറഞ്ഞു.