ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു, കുറിപ്പുമായി സലിം കുമാർ

author-image
മൂവി ഡസ്ക്
New Update
salim_kumar_idevela_babu

താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ വാർഷിക പൊതുയോഗം കൊച്ചിയിൽ നടക്കുകയാണ്. ഇടവേള ബാബു പിന്മാറിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരം​ഗത്തുള്ളത്. ഇപ്പോഴിതാ ഇടവേള ബാബുവിനെ കുറിച്ച് സലിം കുമാർ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

'ഇടവേള ബാബു, കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേള യാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു' എന്നാണ് സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

Advertisment
Advertisment