ഇടക്കുളങ്ങര വനദുർഗ്ഗാദേവി ക്ഷേത്ര ഐതിഹ്യത്തിൽ നിന്നും ഒരു മൈക്രോ-സിനിമ ഗാനം പുറത്ത്...

New Update
thripurasundari

ശ്രീഭാവം മോഷൻ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ ജയശ്രീ ടി നിർമ്മിച്ച പുതിയ മൈക്രോ-സിനിമ ഗാനം “ത്രിപുരസുന്ദരി” ഇടക്കുളങ്ങര ശ്രീ വന ദുർഗ്ഗാദേവിയോടുള്ള ആദരസൂചകമാണ്. ഗാനം കഴിഞ്ഞ ദിവസം ഇടക്കുളങ്ങര ദേവീക്ഷേത്രത്തിൽ വെച്ച്  കൊല്ലം ജില്ല ഡെപ്യൂട്ടി കളക്ടർ ബി ജയശ്രീ റിലീസ് ചെയ്തു.

Advertisment

thipurasundari

ഇടക്കുളങ്ങരയിലെ വനദുർഗാദേവിയുടെ ബലിക്കൽ പുരയിൽ വരച്ച ഗജേന്ദ്ര മോക്ഷം, ത്രിപുര സുന്ദരി എന്നീ രണ്ട് ചുവർചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് "ത്രിപുരസുന്ദരി" നിർമ്മിച്ചിരിക്കുന്നത്.

thripurasundari-6

ഗജേന്ദ്ര മോക്ഷം, ത്രിപുര സുന്ദരി തുടങ്ങി രണ്ട് ചിത്രങ്ങളും വരച്ചത് എസ്  എൻ ശ്രീപ്രകാശും, സമർപ്പിച്ചത്  ടി ജയശ്രീയുമാണ്. 

thripurasundari-3

മൂകാംബിക ദേവിയോടുള്ള സ്നേഹത്തിൻ്റെ ആഴമായ ആത്മീയ ഭക്തിയിൽ ഒരു ചിത്രകാരൻ അലയുന്നതിനെ പരോക്ഷമായി ചിത്രം പ്രതിപാദിക്കുന്നു. കുടജാദ്രി, സൗപർണിക, മൂകാംബിക ദൃശ്യങ്ങൾ പകർത്തിയത് പ്രശസ്ത ഛായാഗ്രാഹകൻ അയ്യപ്പൻ എൻ ആണ്.

കിളിമാനൂർ രാമവർമ്മയാണ് (കിളിമാനൂർ കൊട്ടാരം) ഈണം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. രാജീവ് ശിവ മിശ്രണം ചെയ്ത ഗാനത്തിലൂടെ ഗോപാലകൃഷ്ണൻ്റെ കാവ്യാത്മകമായ വരികൾ സജീവമാകുന്നു. ലിയോ രാധാകൃഷ്ണനാണ് ക്ഷേത്രത്തിൻ്റെ കഥ പറയുന്നത്. ഉണ്ണികൃഷ്ണൻ നാരായണയാണ് പദ്ധതിയുടെ രൂപരേഖ നിർവഹിച്ചിരിക്കുന്നത്.

thripurasundari-2

ആറ്റിങ്ങൽ മനുവിൻ്റെ (കഥകളി) ഒരു താളമുഹൂർത്തവും ചിത്രത്തിന് നിറം പകരുന്നുണ്ട്. നൃത്തസംവിധാനം നിർവ്വഹിച്ചത് ശീതൾ രാജേഷ്നായരാണ്. കൂടാതെ കുമാരി അനശ്വരയുടെ മാസ്മരിക നൃത്തപ്രകടനവും നിരഞ്ജന എ പി -യുടെ ആനന്ദകരമായ ഷോട്ടും ചിത്രത്തിൻ്റെ ആത്മീയ സത്ത വർധിപ്പിക്കുന്നു. 

thripurasundari-4

എസ്. എൻ. ശ്രീപ്രകാശ് സംവിധാനം ചെയ്ത മൂന്നാമത്തെ മൈക്രോ-സിനിമ ഗാനമാണിത്. 1943 ഡിസംബർ 30 ന് നേതാജി സുഭാഷ് ചന്ദ്രബോസ് ആൻഡമാനിൽ ഉയർത്തിയ ആദ്യത്തെ ത്രിവർണ്ണ പതാകയക്കു സമർപ്പിച്ച "പെഹ്‌ല തിരംഗ" എന്ന ഹിന്ദി ദേശഭക്തി ആൽബം, പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയെ ആദരിച്ചു കൊണ്ടുള്ള മ്യൂസിക്കൽ ആൽബം "പ്രണാമം" എന്നിവയാണ് ശ്രീ പ്രകാശിൻ്റെ ആദ്യ രണ്ട് സൃഷ്ടികൾ. 

thripurasundari-5

ഓരോ പ്രോജക്റ്റും വ്യത്യസ്തമായ പരമ്പരാഗത കലാരൂപങ്ങളും ദൃശ്യങ്ങളും കൊണ്ട്  ഇഴചേർന്ന് ശ്രീപ്രകാശിൻ്റെ ഫൈൻ ആർട്‌സിലൂടെ കഥ വിവരിക്കുന്ന തനതായ സമീപനം കാണിക്കുന്നു.

thripurasundari-7

“ത്രിപുരസുന്ദരി” എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ, ശ്രീ വനദുർഗ്ഗയുടെ ശാന്തമായ രൂപം ഉൾക്കൊള്ളുന്ന ഇടക്കുളങ്ങരയിലെ വന ദുർഗ്ഗാ ദേവി ക്ഷേത്രത്തിൻ്റെ ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അജയ് തുണ്ടത്തിലാണ് പിആർഓ.

Advertisment