നിവിൻ പോളിക്കിത് 41-ാം പിറന്നാൾ... ആശംസകൾ നേർന്ന്  ആരാധകര്‍

മലയാളത്തിലെ മുൻനിര നായകനടന്മാരുടെ ലിസ്റ്റിൽ ഒരു പ്രമുഖ സ്ഥാനം തന്നെ നിവിൻ ഇക്കാലം കൊണ്ട് കയ്യടക്കിക്കഴിഞ്ഞു. 

author-image
ഫിലിം ഡസ്ക്
New Update
nivin poly birthday

മലയാളികളുടെ പ്രിയനടൻ നിവിൻ പോളിക്ക് 41-ാം ജന്മദിനം. ജന്മദിനമായ ഒക്ടോബർ 11 നോടനുബന്ധിച്ചു സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ആരാധകർ  പോസ്റ്ററുകളും, മാഷുപ്പ് വീഡിയോകൾ എന്നിവയിലൂടെല്ലാം ആശംസകൾ നേർന്ന് തുടങ്ങി.     

Advertisment

'ബേബി ഗേൾ', 'സർവ്വം മായ', 'ഡിയർ സ്റ്റുഡന്റസ്' എന്നിങ്ങനെയാണ് നിവിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. നിവിൻറെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ പോളി ജൂനിയർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഡിയർ സ്റുഡന്റ്സിൽ അദ്ദേഹം ഒരു ക്യാമിയോ റോളും കൈകാര്യം ചെയ്യുന്നു. 

ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സർവ്വം മായ', അജു വർഗീസിനൊപ്പം നിവിൻ നിൽക്കുന്ന ഒരു വ്യത്യസ്തമായ പോസ്റ്റർ ചിത്രത്തിന്റേതായി കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.         

ഇവയല്ലാതെ ലോകേഷ് കനകരാജ് നിർമ്മിക്കുന്ന തമിഴ് ചിത്രം 'ബെന്‍സ്', ഗിരീഷ് എ. ഡി ചിത്രം 'ബെത്‌ലഹേം കുടുംബയൂണിറ്', എബ്രിഡ് ഷൈൻ ചിത്രം 'ആക്ഷൻ ഹീറോ ബിജു 2', നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ  ചിത്രം 'മൾട്ടിവേഴ്സ് മന്മഥൻ', പേരിടാത്ത ബി. ഉണ്ണികൃഷ്ണൻ ചിത്രം, അൽഫോൻസ് പുത്രൻ ചിത്രം, വിനീത് ശ്രീനിവാസൻ ചിത്രം എന്നിവയുടെ എല്ലാം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

nivin poly birthday-2

'ബെന്‍സ്' സിനിമയിലെ നിവിന്റെ 'ക്യാരക്ടർ പ്രോമോ' യൂട്യൂബിൽ റിലീസ് ചെയ്തിരുന്നത് ജനശ്രദ്ധ നേടിയിരുന്നു.

'വർഷങ്ങൾക്ക് ശേഷം' കഴിഞ്ഞ് പുതിയ ചിത്രത്തിനായി വിനീതുമായി കൈകോർക്കുകയാണ് നിവിൻ. തൻറെ ആദ്യ ചിത്രമായ 'മലർവാടി ആർട്സ് ക്ലബ്ബ്'-ൽ തുടങ്ങിയ കൂട്ടുകെട്ട് പിന്നീട് 'തട്ടത്തിൻ മറയത്ത്', 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എന്നിങ്ങനെ ഒരുപിടി വിജയ ചിത്രങ്ങളിൽ എത്തി നിൽക്കുന്നു. 

അതുപോലെ തന്നെ അൽഫോൻസ് പുത്രൻ-നിവിൻ പോളി കോമ്പിനേഷനിൽ, അൻവർ റഷീദ് നിർമിച്ച 'പ്രേമം' 175 ദിവസത്തോളം തീയേറ്ററുകളിൽ ഓടി ബ്ലോക്കബ്സ്റ്റർ ആയി മാറിയിരുന്നു. 

ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ നിവിൻറെ 2026, 27 വർഷങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷകളാണ്.

nivin poly birthday-3

ഉയർച്ച താഴ്ചകളിലൂടെ പോയിട്ടുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു അടയാളം ഉണ്ടാക്കിയെടുക്കാൻ നിവിന് സാധിച്ചു. മലയാളത്തിലെ മുൻനിര നായകനടന്മാരുടെ ലിസ്റ്റിൽ ഒരു പ്രമുഖ സ്ഥാനം തന്നെ നിവിൻ ഇക്കാലം കൊണ്ട് കയ്യടക്കിക്കഴിഞ്ഞു. 

ഒരു കൂട്ടം യുവനടന്മാരുടെ ഇടയിൽ നിന്നും വളരെ പെട്ടന്ന് തന്നെ 'സൂപ്പർസ്റ്റാർ' തലത്തിലേക്ക് ഉയർന്ന് വന്ന നിവിൻ തന്റെ സ്വതസിദ്ധ അഭിനയത്തിലൂടെ ഒട്ടനേകം ജനപ്രിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ജനങ്ങൾക്ക് സമ്മാനിച്ചു.

malayala cinema nivin pauly
Advertisment