/sathyam/media/media_files/2025/11/01/salim-kumar-jayaram-2025-11-01-23-38-23.jpg)
ന​ർ​മ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ വ​ഴി​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള​ക​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​നാ​ണ് സ​ലിം​കു​മാ​ർ. ന​ട​ൻ മാ​ത്ര​മ​ല്ല, നി​ർ​മാ​താ​വ്, സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സ​ലിം​കു​മാ​ർ ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ന്ന​തി​ൽ മ​ടി​കാ​ണി​ക്കാ​റി​ല്ല.
വ​ലി​യ ലു​ക്കി​ല്ല​ന്നേ​യു​ള്ളു ഭ​യ​ങ്ക​ര ബു​ദ്ധി​യാ... സ​ലിം​കു​മാ​റെ​ന്ന ന​ട​നെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്പോ​ൾ ആ​ദ്യം ഓ​ർ​മ വ​രു​ന്ന​ത് മീ​ശ​മാ​ധ​വ​ൻ എ​ന്ന സി​നി​മ​യി​ൽ സ​ലീം​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച അ​ഡ്വ. മാ​ധ​വ​നു​ണ്ണി ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഈ ​ഡ​യ​ലോ​ഗാ​ണ്.
എ​ന്നാ​ൽ, യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ലും ലു​ക്കി​ല​ല്ല ബു​ദ്ധി​യി​ലാ​ണ് കാ​ര്യം എ​ന്നാ​ണ് സ​ലീം​കു​മാ​റി​ന്‍റെ ജീ​വി​തം പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ജീ​വി​ത​മെ​ന്ന പാ​ഠം പ​ഠി​ച്ച​ത്. ജ​യ​റാ​മു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സ​ലിം​കു​മാ​ർ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ:
/filters:format(webp)/sathyam/media/media_files/2025/11/01/salim-kumar-2025-11-01-23-40-13.jpg)
"സി​നി​മ​യി​ൽ വ​ന്ന ശേ​ഷ​മാ​ണ് ജ​യ​റാ​മേ​ട്ട​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഞ​ങ്ങ​ൾ മി​മി​ക്രി​യു​മാ​യി ന​ട​ന്ന സ​മ​യ​ത്ത് ഒ​രു നാ​ട​ക ട്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മി​മി​ക്രി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. നാ​ട​ക​മാ​ണു വ​ലി​യ ക​ല എ​ന്നാ​യി​രു​ന്നു ആ ​ട്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളു​ടെ വി​ചാ​രം. അ​വ​ർ​ക്ക് മി​മി​ക്രി​യോ​ടും മി​മി​ക്രി​ക്കാ​രോ​ടും പു​ച്ഛം ആ​യി​രു​ന്നു.
ആ ​സ​മ​യ​ത്താ​ണ് ജ​യ​റാ​മേ​ട്ട​നെ വ​ച്ച് പ​ത്മ​രാ​ജ​ൻ സാ​ർ അ​പ​ര​ൻ എ​ന്ന സി​നി​മ ചെ​യ്യു​ന്ന​ത്. അ​ത​റി​ഞ്ഞ് നാ​ട​ക ട്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴും മ​റ​ന്നി​ട്ടി​ല്ല. ഈ ​പ​ത്മ​രാ​ജ​നെ​ന്താ ഭ്രാ​ന്താ​ണോ ഈ ​മി​മി​ക്രി​ക്കാ​ര​നെ​യൊ​ക്കെ വ​ച്ച് സി​നി​മ ചെ​യ്യാ​ൻ.
/filters:format(webp)/sathyam/media/media_files/2025/11/01/jayaram-aparan-2025-11-01-23-44-55.jpg)
പ​ടം എ​ട്ടു നി​ല​യി​ൽ പൊ​ട്ടു​ന്പോ​ൾ പ​ഠി​ച്ചോ​ളും എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ. അ​തു കേ​ട്ട​പ്പോ​ൾ സ​ങ്ക​ടം തോ​ന്നി. അ​ന്ന് ജ​യ​റാ​മേ​ട്ട​നെ അ​റി​യു​ക പോ​ലു​മി​ല്ല. സി​നി​മ വി​ജ​യി​ക്കാ​നാ​യി പ്രാ​ർ​ഥി​ച്ചു. ഒ​രു മി​മി​ക്രി ക​ലാ​കാ​ര​നെ​ങ്കി​ലും ര​ക്ഷ​പ്പെ​ട​ട്ടെ എ​ന്നാ​യി​രു​ന്നു ചി​ന്ത...'' - സ​ലിം​കു​മാ​ർ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us