"​കാ​ര്യം നി​സാ​രം’ ഒ​ടു​വി​ൽ ബാ​ല​ച​ന്ദ്ര മേ​നോ​ൻ കെ.​പി ഉ​മ്മ​റി​നെ ഉറക്കത്തിൽ കൊന്നു.. !

ഉ​മ്മ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് നാ​യ​ക​നാ​യ പ്രേം​ന​സീ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നൊ​പ്പം പ്രാ​ധാ​ന്യം വ​ന്നു. ഈ ​പോ​ക്ക് ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ ചി​ത്ര​ത്തി​ൽ ര​ണ്ടു നാ​യ​ക​ന്മാ​ർ ഉ​ണ്ടാ​കും.

author-image
ഫിലിം ഡസ്ക്
New Update
kp ummar balachandra menon prem nazir

ഒ​രു​കാ​ല​ത്ത് കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ പ്രി​യ നാ​യ​ക​നാ​യി​രു​ന്ന ബാ​ല​ച​ന്ദ്ര മേ​നോ​ൻ ത​ന്‍റെ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തെ കൊ​ന്ന സം​ഭ​വം അ​തി​ര​സ​ക​ര​മാ​ണ്.  "​കാ​ര്യം നി​സാ​രം’ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വം ഇ​ങ്ങ​നെ:

Advertisment

പ്രേം​ന​സീ​ർ നാ​യ​ക​നാ​യ 'കാ​ര്യം നി​സാ​ര’​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്നു. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​മ്പോള്‍ കെ.​പി. ഉ​മ്മ​റി​ന്‍റെ ക​ഥാ​പാ​ത്രം സം​വി​ധാ​യ​ക​ന് ത​ല​വേ​ദ​ന​യാ​യി. കാ​ര​ണ​മെ​ന്തെ​ന്നോ ?  

pram nazir balachandra menon

ഉ​മ്മ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് നാ​യ​ക​നാ​യ പ്രേം​ന​സീ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നൊ​പ്പം പ്രാ​ധാ​ന്യം വ​ന്നു. ഈ ​പോ​ക്ക് ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ ചി​ത്ര​ത്തി​ൽ ര​ണ്ടു നാ​യ​ക​ന്മാ​ർ ഉ​ണ്ടാ​കും. ഒ​രു​പ​ക്ഷേ ചി​ത്ര​ത്തെ പ്രേ​ക്ഷ​ക​ർ നി​സാ​ര​മാ​യി ത​ള്ളി​ക്ക​ള​യാ​നും ഈ ​കാ​ര​ണം മ​തി. 

എ​ന്നാ​ൽ ത​ന്‍റെ പ്രാ​ധാ​ന്യം കു​റ​യ്ക്കു​ന്ന കാ​ര്യം ഉ​മ്മ​ർ അ​റി​യു​ക​യു​മ​രു​ത്. ആ​ത്മാ​ർ​ഥ​ത​യോ​ടെ ആ ​വേ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ഉ​മ്മ​ർ. 

മേ​നോ​ൻ ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​യി. ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളും ഒ​പ്പ​ത്തി​നൊ​പ്പം പോ​കു​ന്ന​ത് പ്രേം​ന​സീ​റും അ​റി​യാ​ൻ പാ​ടി​ല്ല. അ​റി​ഞ്ഞാ​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു തോ​ന്നി​യാ​ലോ. 

kp ummar prem nazir

സ​ഹ​സം​വി​ധാ​യ​ക​നാ​യ കോ​ന്നി​യൂ​ർ ഭാ​സ് ചി​ല മാ​റ്റ​ങ്ങ​ൾ മേ​നോ​നോ​ടു പ​റ​ഞ്ഞു. പ​ക്ഷേ അ​തൊ​ന്നും സം​വി​ധാ​യ​ക​ന് ഏ​ശു​ന്നി​ല്ല. അ​വ​സാ​നം തീ​രു​മാ​നം മേ​നോ​നു വി​ട്ടി​ട്ട് ഭാ​സ് യാ​ത്ര​യാ​യി. 

അ​സ്വ​സ്ഥ​മാ​യ മ​ന​സു​മാ​യി മേ​നോ​ൻ മു​റ്റ​ത്ത് ഉ​ലാ​ത്തി. പെ​ട്ടെ​ന്ന് മേ​നോ​ന്‍റെ മ​ന​സി​ൽ ഒ​രു ഫ്ളാ​ഷ്. അ​ദ്ദേ​ഹം കോ​ന്നി​യൂ​ർ ഭാ​സി​നെ വി​ളി​ച്ചു. 

"​ഭാ​സ് ന​മ്മ​ൾ ഉ​മ്മു​ക്ക​യെ കൊ​ല്ലു​ന്നു.’’ 
"​കൊ​ല്ലാ​നോ...? ’’  ഭാ​സി​ന് ആ​കെ സം​ശ​യം.
"​അ​തേ, ക​ഥാ​പാ​ത്ര​ത്തെ കൊ​ല്ലു​ക. ഉ​റ​ക്ക​ത്തി​ലാ​വ​ട്ടെ മ​ര​ണം. യു​ക്തി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ട.’’

kp ummar sukumari

മേ​നോ​ന്‍റെ വാ​ക്കു​ക​ൾ​ക്ക് സ​ഹ​സം​വി​ധാ​യ​ക​നും സ​മ്മ​തം മൂ​ളി. യാ​തൊ​രു സം​ശ​യ​വു​മി​ല്ലാ​തെ​യാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ ഉ​മ്മ​റി​നെ കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് തി​യ​റ്റ​റി​ൽ ഈ ​രം​ഗ​ത്തി​നു മി​ക​ച്ച കൈ​യ​ടി​യാ​ണു ല​ഭി​ച്ച​ത്.

Advertisment